Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവള്ളിയൂർക്കാവ്...

വള്ളിയൂർക്കാവ് കൊടിയേറ്റം ഇന്ന്

text_fields
bookmark_border
മാനന്തവാടി: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവ ഭാഗമായുള്ള കൊടിയേറ്റ ചടങ്ങ് തിങ്കളാഴ്ച നടക്കുമെന്ന് ദേവസ്വം അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ അഞ്ചു മണിയോടെ ആദിവാസി മൂപ്പൻ രാഘവന്റെ നേതൃത്വത്തിൽ ചില്ലകളോടുകൂടിയ മുള എഴുന്നള്ളിക്കും. തുടർന്ന് താഴെകാവിലും എടച്ചന നായർ തറയിലും കൊടിയേറ്റം നടക്കും. ഉത്സവം തുടങ്ങി ഏഴാം നാൾ കൊടിയേറ്റം നടക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതകൂടിയുണ്ട്. വാർത്തസമ്മേളനത്തിൽ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹൻദാസ്, ടി.കെ. അനിൽകുമാർ, സംഘാടക സമിതി ചെയർമാൻ വിപിൻ വേണുഗോപാൽ, വൈസ്​ ചെയർമാൻ സന്തോഷ് ജി. നായർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story