Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:39 AM IST Updated On
date_range 18 March 2022 5:39 AM ISTകിണറില്‍ സോപ്പ് കലക്കിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
കമ്പളക്കാട്: കിണറില്‍ സോപ്പ് കലക്കിയയാളെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിലാണ് കഴിഞ്ഞ ദിവസം സോപ്പ് കലക്കിയത്. സമീപത്ത് മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് വാണപ്രവന്‍ മമ്മൂട്ടി (58) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെള്ളം പതയുകയും സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തത്. മമ്മൂട്ടി സ്ഥിരമായി വെള്ളമെടുത്തിരുന്ന കിണറില്‍ നിന്ന് വെള്ളമെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന് പിന്നില്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരാണെന്ന സംശയത്തെ തുടര്‍ന്നാണ് കിണറില്‍ സോപ്പ് കലക്കി ഒഴിച്ചതെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കേരള പൊലീസ് ആക്ട് 118 ഇ, 120 ഇ, ഐപിസി 269,277 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സമീപത്തെ സ്‌കൂള്‍ വിദ്യാർഥികളും പഞ്ചായത്ത് ജീവനക്കാരും സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഇടമാണ് ജനകീയ ഹോട്ടൽ. വെള്ളത്തിന്റെ സാമ്പ്ള്‍ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. THUWDL11 Mammootty കിണറില്‍ സോപ്പ് കലക്കിയതിന് അറസ്റ്റിലായ മമ്മൂട്ടി ബംഗളൂരു സൂപ്പർ എക്സ്പ്രസ് 20 മുതൽ Must പിണങ്ങോട്: കോഴിക്കോട് ഡിപ്പോയുടെ പടിഞ്ഞാറത്തറ വഴിയുള്ള ബംഗളൂരു സൂപ്പർ എക്സ്പ്രസ് ബസ് സർവിസ് മാർച്ച് 20 മുതൽ പുനരാരംഭിക്കുന്നു. കൽപറ്റ-വാരാമ്പറ്റ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് റൂട്ട് മാറ്റിയ ബസ് സർവിസാണ് പിണങ്ങോട് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ഇടപെടലിനെ തുടർന്ന് പുനരാരംഭിക്കാൻ നടപടി. വൈകീട്ട് ഏഴിന് കോഴിക്കോട്നിന്ന് പുറപ്പെട്ട് പുലർച്ചെ 4.30ന് ബംഗളൂരുവിൽ എത്തും വിധമാണ് സർവിസ്. വിദ്യാർഥികൾക്കും വ്യാപാരികൾക്കും മറ്റും ഏറെ ഉപകാരപ്രദമായ സർവിസാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story