Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:34 AM IST Updated On
date_range 16 March 2022 5:34 AM ISTദേവാല ടാർ മിക്സിങ് പ്ലാൻറ് വീണ്ടും പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ദേവാല പോക്കർ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാൻറ് വീണ്ടും പ്രവർത്തനമാരംഭിച്ചു. പരിസര മലിനീകരണം തടയുന്നതിന് ക്രമീകരണം നടത്തിയതിനെ തുടർന്നാണ് പ്ലാൻറ് പ്രവർത്തിക്കാൻ പരിസ്ഥിതി മലിനീകരണ ബോർഡ് വീണ്ടും അനുമതി നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, പ്ലാൻറ് വീണ്ടും തുറന്നുപ്രവർത്തിച്ചാൽ ആത്മാഹുതി നടത്തുമെന്ന സമീപവാസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത പൊലീസ് സുരക്ഷയാണ് പ്ലാൻറിന് സമീപവും കോളനിക്ക് സമീപവും ഒരുക്കിയിട്ടുള്ളത്. ജില്ല പൊലീസ് മേധാവി ആശിഷ് റാവത്ത് പ്ലാന്റ് സന്ദർശിച്ചു. എസ്.ടി.എഫ് എസ്.പി മോഹൻ നിവാസുമായും ദേവാല, ഗൂഡല്ലൂർ ഡിവൈ.എസ്.പിമാരുമായും എസ്.പി ചർച്ച നടത്തി. പരിസ്ഥിതിമലിനീകരണ ബോർഡ് ഡിവിഷനൽ എക്സിക്യൂട്ടിവ് എൻജിനീയർ ലിവിങ്സ്ടൺ തഹസിൽദാർ സിദ്ധരാജ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. GDR SP: ദേവാല ടാർ മിക്സിങ് പ്ലാൻറ് നീലഗിരി എസ്.പി ആഷിഷ് റാവത്ത് സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
