Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:33 AM IST Updated On
date_range 16 March 2022 5:33 AM ISTവില്ലേജ് ഓഫിസ് ധർണ
text_fieldsbookmark_border
വെള്ളമുണ്ട: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.കെ.എം.യു തൊണ്ടർനാട് വില്ലേജ് ഓഫിസിൽ ധർണ നടത്തി. കർഷക തൊഴിലാളി പെൻഷൻ 3000 രൂപയാക്കുക, 60 വയസ്സുവരെ പണമടച്ച് പിരിഞ്ഞുപോകുന്ന തൊഴിലാളിക്ക് ഒരു ലക്ഷം രൂപ അതിവർഷാനുകൂല്യമായി നൽകുക, തൊഴിലുറപ്പ് തൊഴിലാളിക്ക് 600 രൂപ കൂലിയും വർഷത്തിൽ 200 ദിന തൊഴിലും നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കൂടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ ആവശ്യമായ മാച്ചിങ് ഗ്രാന്റ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ബി.കെ.എം.യു താലൂക്ക് പ്രസിഡന്റ് വി.വി. ആന്റണി ഉദ്ഘാടനം ചെയ്തു. മൊയ്തു പൂവൻ, സി.ടി. ഷാജി, സുധ കേളു, എൻ.ആർ. അണ്ണൻ, വി.വി. ജോസ് കരിമ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story