Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുട്ടിൽ മാണ്ടാട്​...

മുട്ടിൽ മാണ്ടാട്​ മലയിൽ വൻ തീപിടിത്തം

text_fields
bookmark_border
മുട്ടിൽ: മണിക്കുന്ന് മലയോടു ചേർന്നുള്ള . തിങ്കളാഴ്ച വൈകീട്ടാണ്​ തീ പടർന്നത്​. തീ പടർന്ന്​ ​പ്രദേശത്തെ രണ്ടു​ വീടുകളുടെ സമീപത്തെത്തിയിരുന്നെങ്കിലും അഗ്​നിരക്ഷാസേനയും പ്രദേശവാസികളും വനപാലകരും ചേർന്ന്​ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആറോളം വീടുകളാണ്​ ഈ ഭാഗത്തുള്ളത്​. പത്ത് ഏക്കറോളം വനം കത്തിയമർന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൽപ്പറ്റയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും വനപാലകരും മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്. രാത്രിയായതിനാൽ തീ അണക്കാൻ ഏറെ പ്രയാസം നേരിട്ടു. വേനൽ കടുത്തതോടെ ജില്ലയിലെ വന-മലയോര മേഖലയിൽ തീപിടിത്തം വ്യാപകമാകുകയാണ്. വേനലിന്‍റെ മറവിൽ തീ കത്തിക്കുന്ന സംഘങ്ങൾ ഉണ്ടോ എന്ന് പൊലീസും വനം വകുപ്പും പരിശോധിക്കുന്നുണ്ട്​. MONWDL20 മുട്ടിൽ മാണ്ടാട്​ മലയിൽ തീ പടരുന്നു must നന്നായി നൽകുക... സി.കെ. സഹദേവന് ബൈക്കപകടത്തിൽ പരിക്ക് സുൽത്താൽ ബത്തേരി: മുതിർന്ന സി.പി.എം നേതാവ് സി.കെ. സഹദേവന് ബൈക്കപകടത്തിൽ പരിക്ക്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാതയിൽ ദൊട്ടപ്പൻ കുളത്താണ് അപകടം. ബൈക്കിന് കുറുകെ കാട്ടുപന്നി ചാടിയതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിയുകയായിരുന്നു. തലക്കു പരിക്കേറ്റ സഹദേവനെ മേപ്പാടി വിംസിലും അവിടെനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story