Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:37 AM IST Updated On
date_range 15 March 2022 5:37 AM ISTദേവർഷോല പഞ്ചായത്തിൽ നഗര തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമായി
text_fieldsbookmark_border
ഗൂഡല്ലൂർ: നടപ്പാണ്ട് വികസനപദ്ധതിയുടെ ഭാഗമായി ദേവർഷോല ടൗൺ പഞ്ചായത്തിൽ നഗര തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമായി. പതിമൂന്നാം വാർഡ് കില്ലൂരിൽ ആരംഭിച്ച പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് വള്ളി, വൈസ് പ്രസിഡൻറ് യൂനുസ് ബാബു, മറ്റ് കൗൺസിലർമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി. ഡയറക്ടർ ഇബ്രാഹിംഷാ, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ സുബ്രഹ്മണ്യം, എക്സിക്യൂട്ടിവ് ഓഫിസർ പി. നടരാജൻ, പഞ്ചായത്ത് ജീവനക്കാരായ പി. ഫിറോസ്, വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. GDR DVS:ദേവർഷോല ടൗൺ പഞ്ചായത്തിന്റെ നഗര തൊഴിലുറപ്പ് പദ്ധതി 13ാം വാർഡിൽ ഉദ്ഘാടനം ചെയ്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
