Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:29 AM IST Updated On
date_range 15 March 2022 5:29 AM ISTവള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
മാനന്തവാടി: രണ്ടാഴ്ച നീളുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് താഴെ കാവിൽ ഉത്സവാഘോഷ കമ്മിറ്റി ഓഫിസ് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യും. 21ന് കൊടിയേറ്റം, 24ന് ഒപ്പനവരവ് എന്നിവ നടക്കും. 28ന് വിവിധ ഇടങ്ങളിൽനിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ അടിയറ എഴുന്നള്ളത്ത് നടക്കും. 29ന് പുലർച്ച കോലം കൊറയോടെ ഉത്സവം സമാപിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്നപൂർണേശ്വരി ഹാളിൽ അന്നദാനവും മേലേക്കാവിൽ ക്ഷേത്ര കലകളും താഴെ കാവിൽ സാംസ്കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ വിപിൻ വേണുഗോപാൽ, അശോകൻ കൊയിലേരി, സന്തോഷ് ജി. നായർ, കെ.പി. സനൽകുമാർ, ട്രസ്റ്റിമാരായ എച്ചോം ഗോപി, ഇ.പി. മോഹൻദാസ്, എക്സിക്യൂട്ടിവ് ഓഫിസർ സി.വി. ഗിരീഷ്കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story