Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജീവനക്കാരുടെ...

ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു -എന്‍.ജി.ഒ അസോ.

text_fields
bookmark_border
കല്‍പറ്റ: സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചതിലും മന്ത്രിയുടെ മോശം പരാമര്‍ശത്തിലും എം.എല്‍.എയുടെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച്​ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലയിലെ വിവിധ ഓഫിസുകള്‍ക്കു മുന്നില്‍ പ്രകടനവും ധർണയും നടത്തി. കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധർണ ജില്ല പ്രസിഡന്‍റ്​ മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി സ്വന്തം തെറ്റുകള്‍ അവരുടെമേല്‍ അടിച്ചേല്‍പിച്ച് തടി രക്ഷിക്കുന്ന തന്ത്രം സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാറും മന്ത്രിമാരും ചെയ്യുന്നതെന്ന്​ അദ്ദേഹം ആരോപിച്ചു. ഇതി‍ൻെറ ഏറ്റവും പുതിയ ഉദാഹരണമാണ്​ മന്ത്രിയുടെ വെള്ള കോളര്‍ ബെഗ്ഗേഴ്​സ്​ എന്ന പരാമര്‍ശമെന്ന്​ അദ്ദേഹം പറഞ്ഞു. മാനന്തവാടി താലൂക്ക് ഓഫിസിനു മുന്നില്‍ ജില്ല ട്രഷറര്‍ കെ.ടി. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്ര​േട്ടറിയറ്റംഗം എന്‍.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോണ്‍, ഇ.എസ്. ബെന്നി, സുരേഷ് ബാബു, ജില്ല ഭാരവാഹികളായ എം.സി. ശ്രീരാമകൃഷ്ണന്‍, സി.കെ. ജിതേഷ്, ഗ്ലോറിന്‍ സെക്വീര, ലൈജു ചാക്കോ, സി.ആര്‍. അഭിജിത്ത്, എം.എ. ബൈജു, സിനീഷ് ജോസഫ്, ഇ.വി. ജയന്‍, കെ.പി. പ്രതീപ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് റോബിന്‍സണ്‍ ദേവസ്സി, ബി. സുനില്‍കുമാര്‍, സുഭാഷ്, അബ്ദുൽ ഗഫൂര്‍, ശരത്ത് ശശിധരന്‍, കെ.സി. ജിനി, എല്‍സി, ബിജു ജോസഫ്, നാജിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. MONWDL10 എന്‍.ജി.ഒ അസോസിയേഷന്‍ കലക്ട​റേറ്റ്​ ധർണ ജില്ല പ്രസിഡന്‍റ്​ മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു കൽപറ്റ: ജപ്തി നടപടികൾ അവസാനിപ്പിക്കുക, കാർഷികടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി കൽപറ്റ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. ജി. വിജയമ്മ ടീച്ചർ, കെ.കെ. രാജേന്ദ്രൻ, പി. വിനോദ്കുമാർ, കെ. അജിത, സെബാസ്റ്റ്യൻ കൽപറ്റ, ആയിഷ പള്ളിയാൽ, കെ. ശശികുമാർ, ലത്തീഫ് മാടായി, സന്തോഷ് കൈനാട്ടി എന്നിവർ സംസാരിച്ചു. MONWDL11 കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കത്തയക്കൽ പ്രതിഷേധം പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു തരുവണ-കരിങ്ങാരി റോഡ്; വികസന മധുര സംഗമം തരുവണ: ജില്ല പഞ്ചായത്ത്​ ഗ്രാന്‍റ്​ ഉപയോഗിച്ച് നവീകരിച്ച തരുവണ-കരിങ്ങാരി റോഡി‍ൻെറ പണി പൂർത്തിയായ സന്തോഷം പങ്കിടാൻ തരുവണ ടൗണിൽ ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ സീനത്ത് വൈശ്യൻ, പഞ്ചായത്ത്​ അംഗങ്ങളായ കെ.കെ.സി. മൈമൂന, പി.എ. അസീസ്, അബ്​ദുല്ല കണിയാങ്കണ്ടി, പൊതുപ്രവർത്തകരായ കെ.കെ. ജംഷീർ, എം. മുരളീധരൻ, കെ.പി. ശശികുമാർ, കെ. മുഹമ്മദലി, നൗഫൽ പള്ളിയാൽ, എം. രാധാകൃഷ്ണൻ, കെ.എം. ഷംസു, എം. കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. MONWDL9 തരുവണ-കരിങ്ങാരി റോഡ് വികസന മധുര സംഗമം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്​ഘാടനം ചെയ്യുന്നു ഡബ്ല്യു.എം.ഒ കോളജ് ബിരുദദാനം നാളെ മുട്ടിൽ: ഡബ്ല്യു.എം.ഒ കോളജിലെ ഈ വർഷത്തെ ബിരുദദാന സമ്മേളനം ബുധനാഴ്​ച ഉച്ച 2.30ന് കാമ്പസിൽ നടക്കും. കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ ​​പ്രഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ഗോഡ്വിൻ സാംരാജ്, സെനറ്റ് മെമ്പർ ഡോ. അലി നൗഫൽ, ഡബ്ല്യു.എം.ഒ പ്രസിഡന്‍റ്​ കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ, ട്രഷറർ പി.പി. അബ്ദുൽ ഖാദർ, ജോ. സെക്രട്ടറി മായൻ മണിമ, കോളജ് കൺവീനർ അഡ്വ. കെ. മൊയ്തു എന്നിവർ സംബന്ധിക്കും. അഞ്ഞൂറോളം വിദ്യാർഥികൾ ചടങ്ങിൽ ബിരുദം സ്വീകരിക്കും. ബാങ്കുകൾ ജപ്തി നടപടി അവസാനിപ്പിക്കണം കൽപറ്റ: കൃഷി മന്ത്രി പി. ​പ്രസാദി‍ൻെറ നിർദേശമടക്കം അവഗണിച്ച്​ കേരള ബാങ്ക്​ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികളുമായി മുന്നോട്ടുപോവുന്നത്​ അവസാനിപ്പിക്കണമെന്ന്​ ​ഡമോക്രാറ്റിക്​ കോൺഗ്രസ്​ കേരള (ഡി.സി.കെ) സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ്​ വേലായുധൻ ആവശ്യപ്പെട്ടു. ​പ്രളയവും കോവിഡ്​ മാഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളിൽ നട്ടംതിരിയുന്ന കർഷകരെ ​ദ്രോഹിക്കുന്ന നടപടിയിൽനിന്ന്​ ബാങ്കുകൾ പിൻവാങ്ങണമെന്ന്​ അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ല വൈസ്​ പ്രസിഡന്‍റ്​ കെ.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടിവ്​ അംഗം ​തെക്കേടത്ത്​ മുഹമ്മദ്​, ജില്ല സെക്രട്ടറി സി.പി. അഷ്​റഫ്​, ജില്ല ഭാരവാഹികളായ പി.എൻ. ഫൈസൽ, ഷിബി ബത്തേരി, ഹസീന റസാഖ്​, കെ. ബഷീർ, ശശി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story