Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:29 AM IST Updated On
date_range 14 March 2022 5:29 AM ISTപാടന്തറ മർകസ് മുപതാം വാർഷികവും പ്രഥമ സനദ് ദാന സമ്മേളനം ബുധനാഴ്ച.
text_fieldsbookmark_border
പാടന്തറ മർകസ് മുപ്പതാം വാർഷികവും പ്രഥമ സനദ് ദാന സമ്മേളനവും ഗൂഡല്ലൂർ: പാടന്തറ മർകസ് മുപ്പതാം വാർഷികവും പ്രഥമ സനദ് ദാന സമ്മേളനവും ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈജ്ഞാനിക ജീവകാരുണ്യ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാടന്തറ മർകസ് മുപ്പതാം വാർഷികത്തിന്റെ ഭാഗമായി മുപ്പതിന പ്രവർത്തന പദ്ധതികൾക്ക് രൂപംനൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 172 മതപണ്ഡിതർക്ക് സനദ് നൽകപ്പെടുകയാണ്. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.കെ. അഹ്മദ് കുട്ടി മുസ്‍ലിയാർ, എസ്.വൈ.എസ് ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പങ്കെടുക്കും. സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് ഡോ. ദേവർഷോല അബ്ദുൽ സലാം മുസ്‌ലിയാരുടെ ബറാഅത്ത് പ്രഭാഷണം മാർച്ച് 15ന് രാത്രി ഏഴിന് മർകസിൽ നടക്കും. മുപ്പതാം വാർഷികത്തിന്റെ ഭാഗമായ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ഡിസംബറിൽ നടക്കാനിരിക്കുന്ന സമൂഹവിവാഹം. ദുരിതമനുഭവിക്കുന്ന ആയിരത്തിലേറെ കുടുംബങ്ങൾക്കാണ് ഇതുവരെ മർകസ് സമൂഹ വിവാഹത്തിലൂടെയും മറ്റു ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും ആശ്വാസം പകർന്നത് -ഭാരവാഹികൾ പറഞ്ഞു. ശരീഅത്ത് കോളജ്, ഹിഫ്ളുൽ ഖുർആൻ, അനാഥ അഗതി മന്ദിരം (ഗേൾസ് ആൻഡ് ബോയ്സ്), മെട്രിക്കുലേഷൻ തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ ഇവിടെ പഠനം നടത്തിവരുന്നു. പ്രസിഡൻറ് കെ.പി. മുഹമ്മദ് ഹാജി, സെക്രട്ടറി ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല, സി.കെ.കെ. മദനി, കെ.യു. ശൗഖത്തലി, സയ്യിദ് അലി അക്ബർ സഖാഫി, മൊയ്തീൻ ഫൈസി, കെ.കെ. അബ്ദുറഹ്മാൻ ഫൈസി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. GDR MARKAZI: പാടന്തറ മർകസിന്റെ മുപ്പതാം വാർഷികാഘോഷ ഭാഗമായി നടക്കുന്ന സനദ് ദാന സമ്മേളന പരിപാടികളെക്കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
