Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവൈഖരി സംഗീതോത്സവം

വൈഖരി സംഗീതോത്സവം

text_fields
bookmark_border
മാനന്തവാടി: പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം ഈ വര്‍ഷം മാര്‍ച്ച് 26ന് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രീയ സംഗീതത്തെ പരിപോഷിപ്പിക്കുന്നതിനും കര്‍ണാടക സംഗീതത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ്​ സംഗീതോത്സവം ആരംഭിച്ചത്. ഈ വര്‍ഷത്തെ സംഗീതോത്സവം 26ന് രാവിലെ 10ന് ചലച്ചിത്ര പിന്നണി കലാകാരനും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജ്​ അധ്യാപകനുമായ പ്രഫ. വി. സൗന്ദരരാജന്‍റെ വീണകച്ചേരിയോടുകൂടി ആരംഭിക്കും. സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 20ന്​ വൈകീട്ട്​ ഏഴിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 8848815482, 9400445048. ഭാരവാഹികളായ എ.കെ. ശിവരാമന്‍, കെ.എസ്. കൃഷ്ണയ്യര്‍, എ.എന്‍. പരമേശ്വരന്‍, മോഹനന്‍ മാസ്‌റ്റര്‍, പി.പി. ശരവണന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story