Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:28 AM IST Updated On
date_range 10 March 2022 5:28 AM ISTഗൂഡല്ലൂരിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് സർവിസ് ആരംഭിക്കണം
text_fieldsbookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ല ഗൂഡല്ലൂരിലെ യാത്രക്കാരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട് മെഡിക്കൽ കോളജ് സർവിസ് ആരംഭിക്കണം എന്ന ആവശ്യം ശക്തമായി. ഗൂഡല്ലൂരിൽനിന്ന് രാവിലെ ആറിന് പുറപ്പെട്ട് പാടന്തറ, ദേവർഷോല, നെലാക്കോട്ട, ബിദർക്കാട് പാട്ടവയൽ, സുൽത്താൻ ബത്തേരി വഴി കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള സർവിസ് വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. ഗൂഡല്ലൂരിൽ താമസിക്കുന്ന മിക്കവരും അടിയന്തര ചികിത്സ ആവശ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. കച്ചവട ആവശ്യങ്ങൾക്കും വയനാട് വഴി പോകുന്നവർ നിരവധിയാണ്. രാത്രി സർവിസ് ഗൂഡല്ലൂരിൽ അവസാനിക്കുംവിധം ക്രമപ്പെടുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story