Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:33 AM IST Updated On
date_range 8 March 2022 5:33 AM ISTചെയർപേഴ്സൻ വാണീശ്വരി അബ്ദുൽ കലാം ട്രസ്റ്റ് സന്ദർശിച്ചു.
text_fieldsbookmark_border
ചെയർപേഴ്സൻ വാണീശ്വരി അബ്ദുൽ കലാം ട്രസ്റ്റ് സന്ദർശിച്ചു ഗൂഡല്ലൂർ: ഊട്ടി മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അബ്ദുൽ കലാം ട്രസ്റ്റിലെ അന്തേവാസികളെ ഊട്ടി നഗരസഭ ചെയർപേഴ്സൻ വാണീശ്വരി സന്ദർശിച്ചു. നീലഗിരി ജില്ല ഊട്ടി മുനിസിപ്പാലിറ്റിയുടെ പുതിയ ചെയർമാൻ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അബ്ദുൽകലാം ട്രസ്റ്റിലെ ഭവനരഹിതർക്കൊപ്പം കേക്ക് മുറിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. അബ്ദുൽകലാം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ദസ്തഗീർ പൂച്ചെണ്ട് നൽകി ഏവരേയും സ്വാഗതം ചെയ്തു. നഗരസഭാംഗങ്ങളായ ജയലക്ഷ്മി സുധാകർ, രമേഷ്, രവി, രാജ, പുഷ്പരാജ്, സ്റ്റാൻലി, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. GDR TRUST 1:ഊട്ടി അബ്ദുൽകലാം ട്രസ്റ്റിലെ അന്തേവാസികളെ സന്ദർശിക്കാനെത്തിയ നഗരസഭ ചെയർപേഴ്സൻ വാണീശ്വരി കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
