Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൊന്നാനിയിൽ പകൽ രാത്രി...

പൊന്നാനിയിൽ പകൽ രാത്രി കബഡി മത്സരം.

text_fields
bookmark_border
പൊന്നാനിയിൽ പകൽ രാത്രി കബഡി മത്സരം.
cancel
പൊന്നാനിയിൽ കബഡി മത്സരം ഗൂഡല്ലൂർ: സെവൻ സ്റ്റാർ സ്‌പോർട്‌സ് ടീമിന്റെ സെന്തിൽ സ്മാരക ട്രോഫിക്കുവേണ്ടി 21ാമത് നീലഗിരി ജില്ലതല പകൽ -രാത്രി കബഡി മത്സരം നീലഗിരി ജില്ലയിലെ പന്തല്ലൂരിനടുത്ത് പൊന്നാനിയിൽ നടന്നു. നീലഗിരി ജില്ലയിൽനിന്നുള്ള 62 ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. പകലും രാത്രിയുമുള്ള ഈ ടൂർണമെന്റിൽ അത്‌ലറ്റുകൾ മികച്ച പ്രകടനമാണ് നടത്തിയത്. ആൺകുട്ടികൾ ഉൾപ്പെടുന്ന ആദിവാസി മുന്നേറ്റസംഘത്തിലെ യുവാക്കൾ തങ്ങളുടെ കഴിവ് പരമാവധി പുറത്തെടുത്ത് കളിച്ച് പോയന്റ് നേടി. ഫൈനലിൽ ദേവാല അംബേദ്കർ സ്പോർട്സ് ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം ചൂണ്ടി ഏരിയയിലെ ടീമിനും മൂന്നാം സമ്മാനം ആദിവാസി പ്രോഗ്രസീവ് അസോസിയേഷൻ ടീമിനും ലഭിച്ചു. സെവൻ സ്റ്റാർ സ്‌പോർട്‌സ് ടീം അഡ്മിനിസ്‌ട്രേറ്റർമാരാണ് ടൂർണമെന്റിന്റെ ക്രമീകരണങ്ങൾ ഒരുക്കിയത്. ചെയർമാൻ എസ്. മണികണ്ഠൻ, സെക്രട്ടറി തിലകൻ, ട്രഷറർ മണികണ്ഠൻ, കൺസൽട്ടന്റ് ശേഖർ എന്നിവർ നേതൃത്വം വഹിച്ചു. GDR TROPHY: പൊന്നാനിയിൽ നടന്ന കബഡി മത്സര ഫൈനലിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ദേവാല അംബേദ്കർ സ്പോർട്സ് ടീമിന് ട്രോഫി സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story