Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:31 AM IST Updated On
date_range 8 March 2022 5:31 AM ISTകണിയാമ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ പരിപാടി ലീഗ് ബഹിഷ്കരിക്കും
text_fieldsbookmark_border
കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്തിൽ മുന്നണി മര്യാദ പാലിക്കാത്ത കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ പരിപാടി ബഹിഷ്കരിക്കുമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ജനറൽ സെക്രട്ടറി കെ.എം. ഫൈസൽ എന്നിവർ അറിയിച്ചു. കഴിഞ്ഞ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും പരസ്പരം മത്സരിക്കുകയും ലീഗ് പ്രതിനിധികൾ ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലീഗും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാണ്. ഭിന്നത പരിഹരിക്കാൻ യു.ഡി.എഫ് ജില്ല-മണ്ഡലം നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പൊതുപരിപാടികൾ ഉൾെപ്പടെ കോൺഗ്രസുമായി പഞ്ചായത്തിൽ ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ പരിപാടി ബഹിഷ്കരിക്കാൻ ലീഗ് തീരുമാനിച്ചത്. അനുശോചിച്ചു വെണ്ണിയോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കോട്ടത്തറ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിൽ സർവകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.സി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട് അനുശോചന സന്ദേശം വായിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ്, വൈസ് പ്രസിഡന്റ് പി.എ. നസീമ, വാർഡ് അംഗം ബിന്ദു മാധവൻ, സി.സി ദേവസ്യ, സജി കോട്ടത്തറ, ടി. റഷീദ് (സി.പി.എം, എം.വി. മണിയൻ, ടി.യു. സഫീർ, കെ. പോൾ, അശ്‌റഫ് സഖാഫി വല്ലപ്പുഴ, സുരേഷ് ബാബു വാളൽ, അബ്ദുല്ല വൈപ്പടി, വി.കെ. മൂസ, പി.സി. കോട്ടത്തറ, എം. സിറാജ് സിദ്ദീഖ് എന്നിവർ സംസാരിച്ചു. MONWDL2 വെണ്ണിയോട് ടൗണിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story