Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:30 AM IST Updated On
date_range 8 March 2022 5:30 AM ISTലഹരിമരുന്നുമായി അഞ്ചു യുവാക്കൾ പിടിയിൽ
text_fieldsbookmark_border
പടിഞ്ഞാറത്തറ: കുപ്പാടിത്തറ ഭാഗത്ത് മാരക മയക്കുമരുന്നുമായി അഞ്ചു യുവാക്കൾ പിടിയിൽ. രാത്രികാല പട്രോളിങ്ങിനിടയിൽ പൊലിസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൽപറ്റ റാട്ടക്കൊല്ലി പാലക്കുന്നിൽ മുഹമ്മദ് സിനാൻ, കണ്ണൂർ അഞ്ചരക്കണ്ടി കല്ലായി ചന്ദ്രോത്ത് സജാഷ്, മലപ്പുറം മതിൽവളപ്പ് മൊറയൂർ അൽത്താഫ്, മേപ്പാടി മുപ്പൈനാട് വടക്കേതിൽ അനസ്, മേപ്പാടി പുതുക്കാട് വടക്കേതിൽ ബഷീർ എന്നിവരാണ് അറസ്റ്റിലായത്. 4 .75 ഗ്രാം എം.ഡി.എം.എ, 11.82 ഗ്രാം കഞ്ചാവ്, 310 ഗ്രാം ഹഷീഷ് എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. സി.ഐ ജയന്‍റെയും സബ് ഇൻസ്പെക്ടർ ചന്ദ്രന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story