Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:30 AM IST Updated On
date_range 8 March 2022 5:30 AM ISTവയ്ക്കോൽ വിതരണത്തിന് നൂതന പദ്ധതിയുമായി മിൽമ
text_fieldsbookmark_border
ക്ഷീരകര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ സംസ്‌കരിച്ച വയ്ക്കോല്‍ നല്‍കും മാനന്തവാടി: ക്ഷീരകര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ സംസ്‌കരിച്ച വയ്ക്കോല്‍ നല്‍കാന്‍ മില്‍മയുടെ പദ്ധതി. മില്‍മ ഫോഡര്‍ ഹബിന്റെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വയ്ക്കോല്‍ സംഭരിച്ച് മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതിനായി കേരള സര്‍ക്കാറിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ ചെലവില്‍ ആവിഷ്‌കരിച്ചതാണ് പദ്ധതി. മൂന്നു ഫോഡര്‍ ഹബുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. തീറ്റപ്പുല്‍ ആവശ്യത്തിന് ലഭിക്കാതിരിക്കുകയും ഉള്ളവ പ്രതികൂല കാലാവസ്ഥയില്‍ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഇതിനു പരിഹാരമായി വിളവെടുപ്പുകാലത്ത് വയ്ക്കോല്‍ വ്യാപകമായി സംഭരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് മില്‍മ ഫോഡര്‍ ഹബ് പദ്ധതിയിലൂടെ ചെയ്യുന്നത്. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സി.കെ. രത്‌നവല്ലി, കൗണ്‍സിലര്‍ മാര്‍ഗരറ്റ് തോമസ്, എം.ആര്‍.ഡി.എഫ് സി.ഇ.ഒ ജോര്‍ജ് കുട്ടി ജേക്കബ്, മലബാര്‍ മില്‍മ ഡയറക്ടര്‍ എസ്. സനോജ് എന്നിവര്‍ സംസാരിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി സ്വാഗതവും മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
