Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:28 AM IST Updated On
date_range 5 March 2022 5:28 AM ISTവീതി കുറഞ്ഞ ബാണാസുര പാലം അപകടക്കെണിയാവുന്നു
text_fieldsbookmark_border
*പരിഹാരം കാണാതെ അധികൃതർ വെള്ളമുണ്ട: ബാണാസുര ഡാമിന്റെ പ്രധാന ഗേറ്റിനരികിലെ പാലം അപകടക്കെണിയായി മാറുമ്പോഴും പരിഹാരം കാണാതെ അധികൃതർ. കെ.എസ്.ആർ.ടി.സി ബസ് അടക്കം വലിയ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന വീതി കുറഞ്ഞ പാലമാണ് വർഷങ്ങളായി ദുരിതം വിതക്കുന്നത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാനുള്ള വീതിയാണ് പാലത്തിനുള്ളത്. ഇതുകാരണം ഇരുവശത്തുനിന്നും വേഗത്തിൽ വരുന്ന വാഹനങ്ങൾ പാലം കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. റോഡിന് വീതിയുണ്ടെങ്കിലും പാലത്തിലെത്തുമ്പോൾ മൂന്നു മീറ്ററായി ചുരുങ്ങുന്നു. ഇതുകാരണം വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ഡാം സന്ദർശിക്കാൻ നൂറുകണക്കിന് വലിയ വാഹനങ്ങൾ എത്താറുണ്ട്. വാഹനങ്ങൾ ഇടുങ്ങിയ പാലത്തിൽ പ്രയാസപ്പെടുകയാണ്. ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ഏക റോഡായിരുന്നിട്ടും കാലങ്ങളായി അധികൃതർ അവഗണിക്കുകയാണ്. phot വീതി കുറഞ്ഞ ബാണാസുര പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
