Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്വതന്ത്രരായി...

സ്വതന്ത്രരായി വിജയിച്ചവർ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
സ്വതന്ത്രരായി വിജയിച്ചവർ കോൺഗ്രസിൽ ചേർന്നു
cancel
ഗൂഡല്ലൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവർ കോൺഗ്രസിൽ ചേർന്നു. ഓവാലി പഞ്ചായത്ത് 17ാം വാർഡ് അംഗമായ ജുബൈരിയ തിങ്കളാഴ്ച കോൺഗ്രസ് ഗൂഡല്ലൂർ ബ്ലോക്ക് പ്രസിഡൻറ് എൻ.എ. അഷ്റഫിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ ചേർന്നു. ജുബൈരിയക്ക് അംഗത്വ കാർഡ് ജില്ല വൈസ് പ്രസിഡൻറ് കെ. ഹംസ കൈമാറി. ഓവാലി പഞ്ചായത്ത് കോൺഗ്രസ് പ്രസിഡൻറ് ഇബിനു അധ്യക്ഷത വഹിച്ചു. റഫി, സഫി, ശിവരാജ്, തോമസ്, മുസ്തഫ, ജാഫർ, ഉസൈൻ, കുഞ്ഞിപ്പ, ശിവ, മൊയ്തുപ്പ, എം.എസ്. വിഷ്ണുജിത്ത്, തൗഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ഐ.ടി വിങ് യാസീൻ ഷെരീഫ് സ്വാഗതം പറഞ്ഞു. രണ്ടു ദിവസം മുമ്പ് നെല്ലിയാളം നഗരസഭയിലെ 18ാം വാർഡ് കൗൺസിലർ ഷാഹിന ജമുനാസും ദേവർഷോല പഞ്ചായത്ത് 14ാം വാർഡ് കൗൺസിലർ ഷാഹിനയും കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story