Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTസ്നേഹവായ്പിന്റെ കരംപിടിച്ച് യമുന നടക്കുന്നു...
text_fieldsbookmark_border
സ്വന്തം ലേഖകൻ പഴയ സഹപാഠിയെ സ്വപ്നങ്ങളിൽ തിരികെയെത്തിച്ച് ഇസഡ്.ജി.സി കമ്യൂൺ കലാലയ കൂട്ടായ്മ കൽപറ്റ: തളർന്നുപോയ സ്വപ്നങ്ങളെ സൗഹൃദങ്ങളുടെ നിറഞ്ഞ സ്നേഹത്തിൽ കൊരുത്ത് വീണ്ടെടുക്കുകയാണ് യമുന. പ്രതീക്ഷ നഷ്ടപ്പെട്ടിടത്തുനിന്നുള്ള ആ തിരിച്ചുവരവിന് ഇപ്പോൾ മധുരമേറെ. സ്നേഹവായ്പിന്റെ കരംപിടിച്ച് ഇന്ന് യമുന നടക്കുന്നു. കലാലയ മുറ്റത്ത് പഠനത്തിലും കളിചിരികളിലും കൂട്ടുകൂടിയിരുന്ന പ്രിയ സ്നേഹിതയെ പ്രതിസന്ധിഘട്ടത്തിൽ ഹൃദയത്തിൽ ചേർത്തുനിർത്തിയത് ആ കലാലയ സൗഹൃദങ്ങൾ തന്നെയാണ്. ഒരു വർഷം മുമ്പ് പക്ഷാഘാതം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട യുമനക്കുമുന്നിൽ പിന്തുണയുടെ കരങ്ങൾ നീട്ടി പഴയ കൂട്ടുകാർ ഒന്നിക്കുകയായിരുന്നു. കോഴിക്കോട് സാമൂതിരി ഗൂരുവായൂരപ്പൻ കോളജിലെ പൂർവ വിദ്യാർഥികളും വിരമിച്ച അധ്യാപകരും അനധ്യാപകരുമൊരുമിച്ച് ചേർന്ന് രൂപംനൽകിയ ഇസഡ്.ജി.സി കമ്യൂൺ ആണ് മാതൃക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 1987- 1992 കാലത്ത് സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ബി.എസ്.സി സുവോളജി വിദ്യാർഥിനിയായിരുന്നു കൽപറ്റ പുൽപാറയിലെ യമുന. അടുത്തിടെ അപ്രതീക്ഷമായെത്തിയ രോഗം യമുനയെ തളർത്തി. സാമ്പത്തിക വിഷമതകൾ പ്രയാസം തീർത്തു. യമുനയുടെ അവസ്ഥ മനസ്സിലാക്കിയ പൂർവ വിദ്യാർഥി കൂടിയായ കൽപറ്റ എം.എൽ.എ അഡ്വ: ടി. സിദ്ദീഖ് തുടർചികിത്സക്ക് നേതൃത്വം നൽകാൻ രംഗത്തെത്തി. തുടർചികിത്സയും വീടിന്റെ നവീകരണവും കുടിവെള്ളത്തിനുള്ള കിണർ നിർമാണവുമെല്ലാം കോളജ് കൂട്ടായ്മ ഏറ്റെടുത്തു. റൂം നമ്പർ 41 എന്ന ഗ്രൂപ്പുകാരാണ് കിണർ കുഴിക്കുന്നതിന് നേതൃത്വം നൽകിയത്. പതിയെ ഫിസിയോ തെറപ്പിയിലൂടെ സ്വന്തമായി നടക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് യമുന എത്തി. കഴിഞ്ഞ ദിവസം ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കമ്യൂൺ പ്രവർത്തകർക്കും യമുനയുടെ അയൽവാസികൾക്കും ജനപ്രതിനിധികൾക്കുമായി വീട്ടിൽ സ്നേഹവിരുന്നൊരുക്കി. അതിനു നടുവിൽ സന്തോഷത്തോടെ യമുന നിന്നു. സ്നേഹവിരുന്ന് ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഫ. പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൽപറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് മുഖ്യപ്രഭാഷണം നടത്തി. നിറഞ്ഞ പിന്തുണയിൽ കണ്ണുനനഞ്ഞ് യമുനയുടെ ഭർത്താവ് ശശി കൂട്ടായ്മക്ക് നന്ദി പറഞ്ഞു. ഇസഡ്.ജി.സി കമ്യൂൺ ചെയർമാൻ പ്രഫ. പി. പത്മനാഭൻ, കൗൺസിലർ സാജിദ, കമ്യൂൺ ഭാരവാഹികളായ പ്രഫ. കെ. മാധവൻ നായർ, എ. സുന്ദരൻ, പി.ടി. രഞ്ജൻ, കെ.എൻ. ഗോപിനാഥൻ, കെ.സി. ശശിധരൻ, ടി.കെ. രാജേന്ദ്രൻ, കെ. ശശിധരൻ, ടി. ഷീബ, ശശികുമാർ കാവാട്ട്, പപ്പൻ പിണങ്ങോട്, സൗമിനി വിൽസൺ, ടി.കെ. ദിലീപ് കുമാർ, മനോജ് പൊന്നമ്പറമ്പത്ത് എന്നിവർ സംസാരിച്ചു. സദ്യയും സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥികളുടെ ഗാനാലാപനവും പരിപാടിക്ക് മാറ്റ് കൂട്ടി. ചികിത്സക്കും വീട് നവീകരണത്തിനും നേതൃത്വം കൊടുത്ത ടി. സിദ്ദീഖ് എം.എൽ.എ, പപ്പൻ പിണങ്ങോട്, സൗമിനി വിൽസൺ, മനോജ് പൊന്നമ്പറമ്പത്ത്, എം.കെ. അനൂപ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. SUNWDL1 സ്നേഹവിരുന്നിൽ യമുനക്ക് ഉപഹാരം കൈമാറുന്നു. ടി. സിദ്ദീഖ് എം.എൽ.എ സമീപം SUNWDL2 കൽപറ്റ പുൽപാറയിലെ യമുനയുടെ നവീകരിച്ച വീട് ജില്ലയില്‍ 101 പേര്‍ക്കുകൂടി കോവിഡ് കൽപറ്റ: ജില്ലയില്‍ ഞായറാഴ്ച 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 287 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,970 ആയി. 1,64,714 പേര്‍ രോഗമുക്തരായി. നിലവില്‍ 1238 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1177 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 917 കോവിഡ് മരണം സ്ഥിരീകരിച്ചു. പുതുതായി 108 പേര്‍ ഉള്‍പ്പെടെ ആകെ 1238 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 422 സാമ്പ്ളുകളാണ് ഞായറാഴ്ച പരിശോധനക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story