Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോവിഡ് തുടരുന്നു;...

കോവിഡ് തുടരുന്നു; മാസ്ക് വിൽപനയും

text_fields
bookmark_border
കോവിഡ് തുടരുന്നു; മാസ്ക് വിൽപനയും
cancel
ഗൂഡല്ലൂർ: കോവിഡ് വ്യാപനം തടയാനും പ്രതിരോധിക്കാനുമായി ഉപയോഗിക്കുന്ന മാസ്ക്, കടകളിൽ പലഭാഗത്തും വിവിധ വർണങ്ങളിൽ തൂങ്ങുന്നത് ആകർഷണീയമാകുന്നു. ഇതു കാണുന്നവർ വാങ്ങിപ്പോകും. ജില്ലയിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുകയാണ്. പൊതുസ്ഥലങ്ങളിലും ബസുകളിലും മറ്റും ജനസഞ്ചാരം പഴയപോലെ ആയി വരുന്നുണ്ടെങ്കിലും മാസ്ക് ധരിക്കണമെന്ന നിർബന്ധം നിലനിൽക്കുകയാണ്. അതിനാൽതന്നെ മാസ്ക് അനിവാര്യ വസ്തുവായി. പ്രതിരോധ മാർഗങ്ങൾക്ക് അയവ് വരുത്തിയിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ എന്നത് ഇപ്പോഴും നിലനിൽക്കുകയാണ്. മാസ്ക് പിൻവലിക്കൽ നീളുമെന്നത് കണക്കിലെടുത്താണ് പല വ്യാപാരികളും വിൽപനക്കായി മാസ്ക് എത്തിക്കുന്നത്. 10 മുതൽ 20 രൂപ വരെയാണ് തുണികൊണ്ടുള്ള മാസ്കുകളുടെ വില. എൻ-95, അഞ്ചു രൂപക്കുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്കുകളുമുണ്ട്. ശനിയാഴ്ച മാത്രം കോവിഡ് ബാധിതരുടെ എണ്ണം നീലഗിരി ജില്ലയിൽ 18 ആണ്. ചികിത്സയിലുള്ളത് 212 പേർ. GDR MASK: ഗൂഡല്ലൂർ നഗരത്തിലെ കടയിൽ വിൽപനക്കു​വെച്ച മാസ്കുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story