Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകെണിയംവയൽ തോടിന്...

കെണിയംവയൽ തോടിന് കുറുകെ സിമൻറ് പാലം പണിയണം

text_fields
bookmark_border
കെണിയംവയൽ തോടിന് കുറുകെ സിമൻറ് പാലം പണിയണം
cancel
ഗൂഡല്ലൂർ: മാരക്കര-കെണിയംവയൽ ഭാഗത്തെ തോടിന് കുറുകെ സിമൻറ് പാലം പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുകാർ സ്ഥാപിച്ച മുളകൊണ്ടുള്ള പാലമാണ് ഇവിടെയുള്ളത്. ദേവർഷോല ടൗൺ പഞ്ചായത്തിന്റെ 10ാം വാർഡിൽ പെട്ടതാണ് കെണിയംവയൽ. ഇവിടെനിന്ന് പാടന്തറ കമ്പാടി കുറ്റിമൂച്ചി ഭാഗത്തേക്ക് ഒഴുകുന്ന തോട് മഴക്കാലങ്ങളിൽ കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിരുന്നു. തുടർന്ന് തോട് വിപുലപ്പെടുത്തുകയും ആഴം കൂട്ടുകയും ചെയ്തു. മഴക്കാലം ഒഴികെ തോട്ടിലിറങ്ങി അക്കര കടക്കുകയാണ് ജനങ്ങൾ ചെയ്തിരുന്നത്. തോടിന് ഉയരം കൂടിയതോടെ നാട്ടുകാർ ശ്രമദാനമായി മുളകൊണ്ടുള്ള പാലം ഏർപ്പെടുത്തുകയായിരുന്നു. GDR RIVER: കെണിയം വയൽ ഭാഗത്തെ തോടിന് കുറുകെ നാട്ടുകാർ ശ്രമദാനമായി ഏർപ്പെടുത്തിയ മുളപ്പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story