Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡീസലില്ലെന്നു പറഞ്ഞ്...

ഡീസലില്ലെന്നു പറഞ്ഞ് ആംബുലൻസ് എത്തിയില്ല; ആ ജീവൻ രക്ഷിക്കാനായില്ല

text_fields
bookmark_border
ഡീസലില്ലെന്നു പറഞ്ഞ് ആംബുലൻസ് എത്തിയില്ല; ആ ജീവൻ രക്ഷിക്കാനായില്ല
cancel
ഗൂഡല്ലൂർ: നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ ആദിവാസി യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ '108' ആംബുലൻസ് വിളിച്ചപ്പോൾ ഡീസലില്ലെന്നു പറഞ്ഞ് എത്തിയില്ലെന്ന് പരാതി. ആശുപത്രിയിലെത്തിക്കാൻ വൈകിയതു കാരണം ജീവൻ രക്ഷിക്കാനായില്ലെന്ന് നാട്ടുകാരും 15ാം വാർഡ് കൗൺസിലർ സുഹറാബിയും ജില്ല കലക്ടർ, ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ഓവാലി പഞ്ചായത്തിലെ എല്ലമല കുറുമർ കോളനിയിലെ പാൾരാജ് (50) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. '108' ആംബുലൻസ് എത്താത്തതിനെ തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം ലോക്കൽ ജീപ്പിൽ ചൂണ്ടി വരെയെത്തി. അവിടെനിന്ന് മറ്റൊരു ആംബുലൻസിലാണ് ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അതിനു മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായി ആശുപത്രിയിലെത്തിച്ചവർ പറയുന്നു. ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചൂണ്ടി ഭാഗത്ത് സ്ഥിരമായി നിർത്തിയിടുന്ന പഴയ '108' ആംബുലൻസ് മാറ്റി പുതിയത് കഴിഞ്ഞ ദിവസമാണ് എത്തിയത്. അതേസമയം, പരാതിക്കാരിൽ ചിലരോട് ഡീസലില്ലെന്നും മറ്റു ചിലരോട് പുതിയ ആംബുലൻസായതിനാൽ പൂജ ചെയ്യാതെ എടുക്കില്ലെന്നുമാണത്രേ ഡ്രൈവർ അറിയിച്ചത്. ചൂണ്ടിയിൽ നിർത്തുന്ന ആംബുലൻസ് എല്ലമല ഭാഗത്ത് നിർത്തിയാൽ പഞ്ചായത്തിന്റെ പല ഭാഗത്തേക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയുമെന്നും സി.പി.എം നേതാവ് ഹനീഫ എല്ലമല ചൂണ്ടിക്കാട്ടി. ചൂണ്ടിയിൽനിന്ന് ഗൂഡല്ലൂരിലേക്ക് ആറു കിലോമീറ്റർ ദൂരമാണുള്ളത്. അതേസമയം, പെരിയശോല, എല്ലമലയിൽനിന്ന് ഗൂഡല്ലൂരിലേക്ക് 28 കിലോമീറ്റർ ദൂരമാണുള്ളതെന്നും ഹനീഫ വ്യക്തമാക്കി. അതുകൊണ്ട് ആംബുലൻസ് എല്ലമലയിൽ നിലനിർത്തണമെന്ന ആവശ്യവും കലക്ടറോട് ഉന്നയിച്ചതായും അറിയിച്ചു. പാൾരാജിന്റ ഭാര്യ: മഞ്ചു. പത്തു മക്കളുണ്ട്. GDR AMBULANCE: ചൂണ്ടിയിൽ നിർത്തിയിട്ട പുതിയ '108' ആംബുലൻസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story