Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോളിയോ തുള്ളിമരുന്ന്...

പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

text_fields
bookmark_border
ഗൂഡല്ലൂർ: പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി വർഷം തോറും നൽകുന്ന പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ചുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകും. പൊതുസ്ഥലങ്ങളായ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും സ്വകാര്യ, സർക്കാർ ആശുപത്രികളിലും അംഗൻവാടി, പ്രാഥമിക ആരോഗ്യ കേന്ദ്രം ഉൾപെടെയുള്ള ക്യാമ്പുകളിലാണ് രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ ജില്ലയിലെ 777 കേന്ദ്രങ്ങളിൽ തുള്ളിമരുന്ന് ലഭ്യമാക്കുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും തുള്ളിമരുന്ന് വിതരണം ഉണ്ട്. ജില്ലയിലെ 40,890 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് അംഗൻവാടി ജീവനക്കാർ സന്നദ്ധ സംഘടനാ പ്രവർത്തകർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story