Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകെ.എസ്.ആർ.ടി.സി കൽപറ്റ...

കെ.എസ്.ആർ.ടി.സി കൽപറ്റ വർക്​ഷോപ് നിർത്തലാക്കി

text_fields
bookmark_border
22 ജീവനക്കാരെ മാനന്തവാടിയിലേക്ക് മാറ്റി മാനന്തവാടി: കെ.എസ്.ആർ.ടി.സി വർക്​ഷോപ്പുകൾ ജില്ലയിൽ ഒന്നാക്കി വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൽപറ്റയിലെ വർക്​ഷോപ്പിന്റെ പ്രവർത്തനം ശനിയാഴ്ച മുതൽ നിർത്തലാക്കി. അവിടെയുള്ള 22 മെക്കാനിക്കൽ ജീവനക്കാരെ മാനന്തവാടി വർക്​ഷോപ്പിലേക്ക് മാറ്റി നിയമിച്ചു. ബസ് ചെക്കിങ്ങിനായി നാമമാത്രമായ ജീവനക്കാർ മാത്രമെ കൽപറ്റയിൽ ഉണ്ടാകൂ. ഒരു ജില്ലയിൽ ഒരു വർക്​ഷോപ്പ് മതിയെന്നാണ് മാനേജ്മൻെറ് നിലപാട്. എന്നാൽ, ബസുകൾ കൂടുതലുള്ള ജില്ലകളിൽ ഒന്നിൽ കൂടുതലാകാം. ഇതനുസരിച്ച് സുൽത്താൻ ബത്തേരിയിലെ വർക്​ഷോപ്പ് നിലനിൽക്കും. ഇതോടെ ബ്രേക്ക്, അപകടം മൂലമുള്ള കേടുപാടുകൾ എന്നിവക്ക്​ കൽപറ്റയിലെ ബസുകൾ മാനന്തവാടിയിൽ എത്തിക്കേണ്ടി വരും. ഇത് കൽപറ്റ ഡിപ്പോയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും. ജില്ലയിൽ 200ഓളം കെ.എസ്.ആർ.ടി.സി ബസുകളാണ് സർവിസ് നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story