Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:31 AM IST Updated On
date_range 27 Feb 2022 5:31 AM ISTബത്തേരിയിലെ ഗ്യാസ് ഏജൻസിയിലേക്ക് കോൺഗ്രസ് മാർച്ച്
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ഒരുമാസമായി ഗ്യാസ് വിതരണം ചെയ്യാത്ത സുൽത്താൻ ബത്തേരി എച്ച്.പി ഗ്യാസ് ഏജൻസിയിലേക്ക് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഗ്യാസ് വിതരണം നടത്തുന്നതിൽ ഏജൻസിക്കുണ്ടായ അനാസ്ഥയും ഉപഭോക്താക്കളോടുള്ള ഏജൻസി അധികൃതരുടെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ജില്ലയിലെ മറ്റ് ഏജൻസികൾ ആവശ്യാനുസരണം ഗ്യാസ് വിതരണം ചെയ്യുമ്പോൾ സുൽത്താൻ ബത്തേരിയിലെ ഏജൻസി മാത്രം ഗ്യാസ് വിതരണം ചെയ്യാത്തതിൽ നൂറു കണക്കിന് ഉപഭോക്താക്കൾ പ്രതിസന്ധിയിലായിരുന്നു. പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട് ധർണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ഇന്ദ്രജിത്, ലയണൻ മാത്യു, സി.കെ. ബഷീർ, ബാബു പഴുപ്പത്തൂർ, കുന്നത്ത് അഷ്റഫ്, ശ്രീജി ജോസഫ്, അനിൽ എസ്. നായർ, വൽസ ജോസ്, ശാലിനി രാജേഷ്, ഗഫൂർ പടപ്പച്ചാലിൽ, സണ്ണി ചൂരിമല, ഷിനോജ്, രാധ രവീന്ദ്രൻ, അസീസ് മാടാല, ടി.ടി. ലൂക്കോസ് എന്നിവർ സംസാരിച്ചു. ഗ്യാസ് ഏജൻസിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. അടുത്ത ബുധനാഴ്ചക്കുള്ളിൽ ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും സിലിണ്ടർ എത്തിക്കുമെന്ന ഉറപ്പാണ് സമരക്കാർക്ക് ലഭിച്ചത്. cap സുൽത്താൻ ബത്തേരിയിലെ ഗ്യാസ് ഏജൻസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അഡ്വ.സതീഷ് പൂതിക്കാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
