Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:35 AM IST Updated On
date_range 26 Feb 2022 5:35 AM ISTകോഴി വില ഉയരുന്നു; കടകള്‍ അടച്ചിടേണ്ടി വരുമെന്ന് വ്യാപാരികള്‍
text_fieldsbookmark_border
കൽപറ്റ: കോഴിയുടെ അനിയന്ത്രിതമായി വില വർധന കാരണം വ്യാപാരികള്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലാണെന്ന് കച്ചവടക്കാർ. ഒരാഴ്ചകൊണ്ട് വില കൂടിയത് 30 മുതല്‍ 60 രൂപ വരെയാണ്. കോഴിത്തീറ്റക്ക് വില കൂടിയതും സംസ്ഥാനത്ത് കോഴി ഉൽപാദനം കുറഞ്ഞതുമാണ് വില വര്‍ധനക്ക് കാരണം. ലോക്കല്‍ ഫാമുകളില്‍ കോഴി ലഭ്യമാകുന്നില്ല. തമിഴ്‌നാടുള്ള പല ലോബികളും കോഴി സ്‌റ്റോക്ക് വെച്ച് അമിത വില ഈടാക്കുകയാണ്. ആവശ്യത്തിനുള്ള കോഴി കച്ചവടക്കാര്‍ക്ക് നല്‍കുന്നുമില്ല. ഈ സാഹചര്യത്തിൽ ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവുണ്ടായി. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ വന്‍ ഫാമുകളെയാണ് കേരളത്തിലെ കോഴി ഫാം ഉടമകള്‍ ആശ്രയിക്കുന്നത്. വില കൂടിയതോടെ ഇവിടെനിന്നുള്ള വരവ് കുറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് നടപടി എടുത്തില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ടി വരുമെന്നും ചിക്കന്‍ വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് പി.പി. റഫീക്ക്, സെക്രട്ടറി ശറഫുദ്ദീന്‍, ട്രഷറര്‍ റംഷാദ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story