Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:28 AM IST Updated On
date_range 26 Feb 2022 5:28 AM ISTനിർമാണം പൂർത്തിയാകും മുമ്പെ ഓവുചാൽ തകർന്നു
text_fieldsbookmark_border
വെള്ളമുണ്ട: പണി പൂർത്തിയാവും മുമ്പെ ഓവുചാൽ തകർന്നു. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ നിർമിക്കുന്ന വെള്ളമുണ്ട-പുളിഞ്ഞാൽ റോഡരികിലെ ഓവുചാലാണ് വാഹനം കയറി തകർന്നത്. കലുങ്കിനോട് ചേർന്ന് സമീപത്തെ വയലിലേക്ക് ഇറങ്ങുന്നതിനായി നിർമിച്ച കോൺക്രീറ്റ് സ്ലാബിനോട് ചേർന്ന റോഡിലെ ഓവുചാലിന്റെ വശങ്ങളാണ് തകർന്നത്. വയലിലേക്ക് ഇറങ്ങുന്നതിനിടയിൽ ട്രാക്ടർ കയറിയപ്പോഴാണ് തകർന്നത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് ഓവുചാൽ തകരാനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, റോഡിന് വേണ്ടി ഇട്ട മണ്ണ് തള്ളിയതാണ് തകർച്ചക്കു കാരണമെന്ന് അധികൃതർ പറഞ്ഞു. photo വെള്ളമുണ്ട, പുളിഞ്ഞാൽ റോഡിലെ ഓവുചാൽ തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
