Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:31 AM IST Updated On
date_range 25 Feb 2022 5:31 AM ISTതടവുകാർക്ക് ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
മാനന്തവാടി: സാമൂഹികനീതി വകുപ്പ് പ്രബേഷൻ ഓഫിസുകൾ വഴി നടപ്പാക്കുന്ന നേർവഴി പദ്ധതിയുടെ ഭാഗമായി ജില്ല പ്രബേഷൻ ഓഫിസിന്‍റെ ആഭിമുഖ്യത്തിൽ മാനന്തവാടി ജില്ല ജയിൽ, വൈത്തിരി സ്പെഷൽ സബ്ജയിൽ എന്നിവിടങ്ങളിലെ തടവുകാർക്ക് വേണ്ടിയുള്ള ജീവിത നൈപുണി പരിശീലനവും നിയമ ബോധവത്കരണവും പരിപാടിക്ക് തുടക്കമായി. മാർച്ച് ആറുവരെ നീളുന്നതാണ് പരിശീലന പരിപാടി. ഉദ്ഘാടനം മാനന്തവാടി ജില്ല ജയിലിൽ ജില്ല പ്രബേഷൻ ഓഫിസർ കെ.കെ. പ്രജിത്ത് നിർവഹിച്ചു. ജില്ല ജയിൽ സൂപ്രണ്ട് ഒ.എം. രതൂൺ അധ്യക്ഷതവഹിച്ചു. ജയിൽ വെൽഫെയർ ഓഫിസർ ജെ.ബി. രജീഷ്, പ്രബേഷൻ അസിസ്റ്റൻറ് പി. മുഹമ്മദ് അജ്മൽ, വനിത അസിസ്റ്റൻറ് സൂപ്രണ്ട് നിഷാമണി, അഡ്വ. മനിത മൈത്രി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story