Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:29 AM IST Updated On
date_range 25 Feb 2022 5:29 AM ISTതദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ വോട്ട് നേടി ശിവരാജ്
text_fieldsbookmark_border
ഗൂഡല്ലൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നീലഗിരി ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർഥി കോൺഗ്രസിന്റെ എസ്. ശിവരാജ് എന്ന ചിന്നവർ. ഫെബ്രുവരി 19ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കുവേണ്ടി ഗൂഡല്ലൂർ നഗരസഭയിലെ ഒന്നാം വാർഡിൽ മത്സരിച്ച ശിവരാജ് നീലഗിരി ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ചത്. 1072 വോട്ടുകൾക്ക് വിജയിച്ച അദ്ദേഹം അടുത്ത സ്ഥാനാർഥിയെക്കാൾ 827 വോട്ടുകൾ കൂടുതൽ നേടി ശ്രദ്ധേയനായത്. പാലിയേറ്റീവ് കെയർ നന്മ ഫൗണ്ടേഷൻ എന്നിവയിൽ സജീവ പ്രവർത്തകനുംകൂടിയാണ് ശിവരാജ് . ഗൂഡല്ലൂർ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥികളായി മുൻ കൗൺസിലർമാരായ നാല് പേരാണ് മത്സരിച്ചത്. ശിവരാജ്, ആർ.രാജു, ഉസ്മാൻ എന്നിവർ വിജയിച്ചു. അഞ്ചാം തവണയാണ് ഉസ്മാൻ പത്താം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. നാലാം വാർഡിൽനിന്ന് മൂന്നാം തവണയാണ് രാജു തെരഞ്ഞെടുക്കപ്പെടുന്നത്. GDR Sivaraj GDR Usman GDR Raju
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
