Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:29 AM IST Updated On
date_range 25 Feb 2022 5:29 AM ISTഹസ്റത്ത് കോളജ് ദശവാർഷിക സമ്മേളനം
text_fieldsbookmark_border
സുൽത്താൻ ബത്തേരി: കെ.കെ. ഹസ്റത്ത് കോളജിന്റെ ഒരുവർഷം നീളുന്ന ദശവാർഷിക സമ്മേളന ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അമ്പലവയലിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നജ്മുദ്ദീൻ പൂക്കോയ തങ്ങൾ, ഡോ. ബഹാഉദ്ദീൻ, മുഹമ്മദ് നദ്വി കൂരിയാട് എന്നിവർ സംബന്ധിക്കും. പ്രവാസി സംഗമം, വിദ്യാർഥി-വനിത സംഗമം, പ്രതിനിധി സമ്മേളനം, ലഹരിക്കെതിരെ കൂട്ടായ്മ എന്നിവ ദശവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. പണ്ഡിതനും സമസ്തയുടെ പ്രസിഡൻറുമായിരുന്ന കെ.കെ. അബൂബക്കർ ഹസ്റത്തിന്റെ പേരിൽ സുന്നി മഹല്ല് ഫെഡറേഷനാണ് കോളജ് സ്ഥാപിച്ചത്. നന്തി ദാറുസ്സലാമുമായി അഫിലിയേറ്റ് ചെയ്താണ് പ്രവർത്തനം. ഏഴാംതരം മദ്റസയും സ്കൂളും കഴിഞ്ഞ ആൺകുട്ടികൾക്കാണ് പ്രവേശനം. കോളജ് വൈസ് പ്രസിഡൻറ് കണക്കയിൽ മുഹമ്മദ്, ഉമർ നിസാമി, ആണ്ടൂർ അസീസ്, മൊയ്തീൻ ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story