Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:31 AM IST Updated On
date_range 24 Feb 2022 5:31 AM ISTവൈത്തിരി-പടിഞ്ഞാറത്തറ റോഡ് നവീകരണം നൂറ്റാണ്ടുകൾ തണലേകിയ മരങ്ങൾ ഇനി ഓർമ
text_fieldsbookmark_border
പൊഴുതന: റോഡ് നവീകരണത്തിനായി ഭൂമിയൊരുക്കുമ്പോൾ നൂറ്റാണ്ടുകൾ തണലേകിയ മരങ്ങളും ഓർമയാവുന്നു. നൂറ്റാണ്ടോളം പ്രായമുള്ള, നാടിന്‍റെ ചരിത്രത്തിനൊപ്പം തലയുയർത്തിനിന്ന മരങ്ങൾ വെട്ടിയിട്ടത് കാണണമെങ്കിൽ വൈത്തിരി-പടിഞ്ഞാറത്തറ പാതയിലൂടെ സഞ്ചരിച്ചാൽ മതി. ഇവിടെ നിരവധി പേർക്ക് തണലേകിയ മരങ്ങൾ ഇല്ലാതായി. ആറാംമൈൽ ടൗണിൽ 200 വർഷത്തിലധികം പ്രായമുള്ളതും എല്ലാ ആണ്ടിലും നൂറുകണക്കിന് വരിക്കച്ചക്ക കായ്ക്കുന്നതുമായ മുത്തശ്ശിപ്ലാവ് വെട്ടിമാറ്റി. പ്ലാവ് നിലനിർത്തണമെന്നാവശ്യപ്പെട്ട് ഗ്രീൻ ക്രോസ് അടക്കമുള്ള പരിസ്ഥിതി സംഘടനകൾ ഡി.എഫ്.ഒ അടക്കമുള്ളവർക്ക് നിവേദനം നൽകിയെങ്കിലും മരത്തിന് കോടാലി വീണു. അച്ചൂർ നോർത്ത് അയിനി വളവിലെ നൂറുകണക്കിന് വവ്വാലുകളും കിളികളും കൂട് ഒരുക്കിയിരുന്ന നൂറ്റാണ്ടുകൾ പ്രായമുള്ള അയിനിപ്ലാവും ഓർമയായി. പാറത്തോട്, ഇടിയംവയൽ, എട്ടാം മൈൽ പ്രദേശത്താണ് കൂടുതൽ തണൽമരങ്ങളും ഫലവൃക്ഷങ്ങളും മുറിച്ചുമാറ്റിയത്. റോഡ് നിർമാണം മറ്റു ഭാഗങ്ങളിലേക്ക് എത്തുന്നതോടെ സംരക്ഷിത മരങ്ങളിൽപെടുന്ന നാട്ടുമാവുകൾ, പ്ലാവുകൾ, വൻ മരങ്ങൾ എന്നിവ വെട്ടിമാറ്റുമെന്നത് ഉറപ്പാണ്. തണൽമരങ്ങൾ ഇല്ലാതായതോടെ അങ്ങാടികളും നിരത്തുകളും വേനൽച്ചൂടിന്‍റെ കാഠിന്യത്തിലായി. മുറിച്ചുമാറ്റിയതിന്‍റെ പത്തിരട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, റോഡിന് വീതി കൂടുന്നതോടെ മരം വെച്ചുപിടിപ്പിക്കാൻ സ്ഥലമില്ലെന്നതാണ് ഈ ഭാഗങ്ങളിലെ അവസ്ഥ. WEDWDL7 ആറാം മൈൽ ടൗണിലെ പ്ലാവ് WEDWDL8 ആറാം മൈൽ ടൗണിലെ പ്ലാവ് മുറിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story