Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:30 AM IST Updated On
date_range 24 Feb 2022 5:30 AM ISTപാർട്ടി ചിഹ്നത്തിൽ വിജയിക്കുന്നത് ഇതാദ്യം
text_fieldsbookmark_border
ഗൂഡല്ലൂർ: ദേവർഷോല ടൗൺ പഞ്ചായത്തിൽ പാർട്ടി ചിഹ്നത്തിൽ വിജയിക്കുന്നത് ഇതാദ്യമെന്നും ചരിത്ര വിജയമാണെന്നും സി.പി.എം. ഡി.എം.കെ മുന്നണിയിൽ പാർട്ടിക്ക് ലഭിച്ച ഏഴു സീറ്റിൽ ആറിലും വിജയിച്ചതായി സി.ഐ.ടി.യു ജില്ല സെക്രട്ടറി എം.ആർ. സുരേഷ് പറഞ്ഞു. ദേവർഷോല ടൗൺ പഞ്ചായത്തിലെ വാർഡ് അഞ്ചിൽ എ.വി. ജോസ്, ഏഴിൽ എച്ച്. നാസറും വിജയിച്ചു. ഇവരുടെ വിജയം പാർട്ടി പ്രവർത്തകർ ദേവർഷോലയിൽ ആഘോഷിച്ചു. ഗൂഡല്ലൂർ നഗരസഭയിൽ വാർഡ് 20ൽ ലീലാവാസു വിജയിച്ചു. ഓവാലി പഞ്ചായത്തിലെ വാർഡ് 15ൽ സുഹറാബി വിജയിച്ചു. നെല്ലിയാളം നഗരസഭയിൽ വാർഡ് ആറിൽ നീലഗിരി എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റുമായ പി. രമേശാണ് വിജയിച്ചത്. വാർഡ് 19ൽ എ. വിജയയും തെരഞ്ഞെടുക്കപ്പെട്ടു. വിജയികളായ ഇവർ സി.ഐ.ടി.യു ട്രേഡ് യൂനിയൻ മുൻ ജില്ല സെക്രട്ടറിയായിരുന്ന ജി. സുരേഷിന്റെ ഛായാചിത്രത്തിൽ ഹാരാർപ്പണം നടത്തി അനുസ്മരിച്ചു. GDR Suresh: പന്തല്ലൂരിൽ മുൻ സി.ഐ.ടി.യു സെകട്ടറി ജി. സുരേഷിനെ അനുസ്മരിക്കുന്ന പി. രമേഷും എ. വിജയയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
