Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഷബീറിന്റെ കൊലപാതകം ...

ഷബീറിന്റെ കൊലപാതകം നാട്ടുകാർക്ക് ഞെട്ടൽ

text_fields
bookmark_border
ഷബീറിന്റെ കൊലപാതകം  നാട്ടുകാർക്ക് ഞെട്ടൽ
cancel
ഷബീറിന്റെ കൊലപാതകം; നാട്ടുകാർക്ക് ഞെട്ടൽ ഗൂഡല്ലൂർ: ദേവർഷോല പൊലീസ് സ്റ്റേഷൻ പരിധി പാടന്തറ കെണിയംവയലിലെ ശബീറിന്റെ കൊലപാതകം നാട്ടുകാരെ ഞെട്ടിച്ചു. ഒരാൾ ഇല്ലാത്തതും മറ്റൊരാൾ ജയിലിലാകുകയും ചെയ്യുന്നതോടെ രണ്ടു കുടുംബങ്ങളാണ് പ്രയാസം നേരിടാൻ പോകുന്നത്. ഇത്തരം അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത തീർക്കാനുള്ള ശ്രമത്തിലാണ് ഗ്രാമീണർ. ഗ്രാമീണരിൽ കൂടുതൽ പേരും സാധാരണക്കാരും കൂലിപ്പണിക്കാരുമാണ്. കടുത്ത രാഷ്ട്രീയ വിഭജനം ഇവർക്കിടയിൽ ഇല്ല. കഴിഞ്ഞ ദിവസത്തെ സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണം. കൊല്ലപ്പെട്ട ഷബീറും കൊലപാതകിയായ നൗഷാദും ബന്ധുക്കളാണ്. തെരഞ്ഞെടുപ്പ് ദിവസമുണ്ടായ വാക്പോരാണ് കൊലപാതകത്തിലേക്കു നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ദേവർഷോല പഞ്ചായത്തിലെ വാർഡ് പത്തിൽ ഡി.എം.കെയുടെ എമിപോൾ 554 വോട്ട് നേടി വിജയിച്ചിരുന്നു. 169 വോട്ട് നേടി തൊട്ടടുത്ത് എത്തിയ എ.ഐ.എഡി.എം.കെയുടെ സ്ഥാനാർഥിയായ നൗഷാദിന്റെ ഭാര്യ സംസിത്ത് എന്ന പൂവിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. വോട്ടെണ്ണൽ കഴിഞ്ഞ വൈകുന്നേരം ഡി.എം.കെ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ കളിയാക്കലും മറ്റും നടന്നിരുന്നു. ഇവർ പിരിഞ്ഞുപോയെങ്കിലും രാത്രി ഏഴരയോടെ നൗഷാദിന് മുന്നിലെത്തി ഷബീർ വീണ്ടും അനാവശ്യം പറഞ്ഞതായിട്ടാണ് പൊലീസ് പറയുന്നത്. ഇതേതുടർന്ന് പ്രകോപിതനായ നൗഷാദ് പഴം മുറിക്കുന്ന കത്തിയുമായി എത്തി ചായക്കടയിൽവെച്ച് ഷബീറിനെ കുത്തുകയായിരുന്നു. തടുക്കാൻ ചെന്ന അക്ബറലിയെയും കുത്തി. തുടർന്ന് ഓടിരക്ഷപ്പെട്ട നൗഷാദിനെ വഴിക്കടവിലെ ഒരു വീട്ടിൽനിന്ന് ദേവർഷോല പൊലീസ് പിടികൂടുകയായിരുന്നു. ഷബീറിന്റെ മൃതദേഹം പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തേണ്ടതിനാൽ ഊട്ടിയിലേക്ക് കൊണ്ടുപോയി. കൊലപാതകം നടന്ന ഭാഗത്ത് പൊലീസിനെയും നിയോഗിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ: ഷഫീന. മക്കൾ: മുഹമ്മദ് അദ്നാൻ, അബ്ദുൽ ബാസിത്ത്, സ്വാലിഹ്, റെയ്ഹാൻ. പിതാവ്: പരേതനായ സുലൈമാൻ. മാതാവ്: സുലൈഖ. GDR POLICE: കൊലപാതകം നടന്ന കെണിയൻവയൽ ഭാഗത്ത് തമ്പടിച്ച പൊലീസ് GDR SABEER: കൊല്ലപ്പെട്ട ഷബീർ GDR ACCUSSED: പിടിയിലായ നൗഷാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story