Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകടുവ മന്ദംകൊല്ലിയിൽ...

കടുവ മന്ദംകൊല്ലിയിൽ തങ്ങുന്നതായി സംശയം; നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
സുൽത്താൻ ബത്തേരി: കടുവക്കുട്ടി കുഴിയിൽ വീണ മന്ദംകൊല്ലി ഭാഗത്ത് കടുവ തങ്ങുന്നതായി സംശയം. സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതാണ് ആശങ്കക്കിടയാക്കുന്നത്. രണ്ടു മൂന്ന് ദിവസമായി രാത്രി കടുവയുടെ മുരൾച്ചയും കേൾക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുഴിയിൽ നിന്നും പിടിച്ച കടുവക്കുട്ടിയെ അമ്മയുടെ സാന്നിധ്യം മനസ്സിലാക്കി വനത്തിൽ തുറന്നു വിട്ടുവെന്നാണ് വനം വകുപ്പ് പറഞ്ഞത്. കുട്ടിക്കടുവ അമ്മക്കടുവയുടെ അടുത്തെത്തിയതിന് വ്യക്തതയില്ല. മന്ദംകൊല്ലി, ബീനാച്ചി, കൈവട്ടമൂല, പഴുപ്പത്തൂർ, സിസി, അരിവയൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഭീതി ഒഴിയാത്ത അവസ്ഥയിലുള്ളത്. TUEWDL13 മന്ദംകൊല്ലിയിൽ കർഷക സംഘടനയായ കിഫ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ കടുവ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story