Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:31 AM IST Updated On
date_range 22 Feb 2022 5:31 AM ISTപ്രതിഷേധവുമായി ആദിവാസി യുവതിയുടെ സത്യഗ്രഹ സമരം
text_fieldsbookmark_border
*കമിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് നടത്തിയ മത്സരപരീക്ഷ റദ്ദാക്കുക കൽപറ്റ: കമിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിൽ പട്ടികവർഗ വിഭാഗക്കാരെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി അഭ്യസ്തവിദ്യരായ ആദിവാസി യുവതീ യുവാക്കൾ വയനാട് കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി. ഗൂഢതന്ത്രങ്ങൾ ഒളിപ്പിച്ച് തസ്തികയിലേക്ക് നടത്തിയ മത്സരപരീക്ഷ റദ്ദാക്കണമെന്നും നിയമനം അർഹരായ ആദിവാസികളിൽനിന്നുമാത്രം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. എസ്.ടി പ്രമോട്ടർ നിയമനത്തിൽ പ്രായപരിധി ഉയർത്തണമെന്ന ആവശ്യവും സമരക്കാർ ഉന്നയിച്ചു. ആദിവാസി വിഭാഗത്തിൽനിന്നും യോഗ്യതയുള്ളവർ ഉണ്ടെന്നിരിക്കെ പൊതുപരീക്ഷയിൽ ഇതര വിഭാഗങ്ങൾക്കുകൂടി അവസരം നൽകിയത് ബന്ധുനിയമനവും അഴിമതിയും നടത്താനാണെന്ന് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന സി. മണികണ്ഠൻ ചൂണ്ടിക്കാട്ടി. സ്വകാര്യ ഏജൻസിയാണ് ഇംഗ്ലീഷിൽ ചോദ്യപേപ്പർ തയാറാക്കിയത്. ഉത്തരം കണ്ടെത്താൻ പ്രയാസമേറിയ ചോദ്യങ്ങളായിരുന്നു ഏറെയും. പട്ടിക വർഗ വികസനവുമായി ബന്ധപ്പെട്ട തസ്തികയിൽ ആദിവാസികളുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൂറിൽ രണ്ടെണ്ണം മാത്രമായിരുന്നു. ഒ.എം.ആർ മാതൃകയിലുള്ള ഉത്തരക്കടലാസിൽ ഉദ്യോഗാർഥികളുടെ പേരും ഫോൺ നമ്പറും എഴുതി വാങ്ങിച്ചിരുന്നു. പരീക്ഷയിൽ വൻ ക്രമക്കേട് നടന്നതായി സംശയിക്കുന്നുണ്ട്. ഒരേ വിദ്യാർഥി ഒന്നിലധികം ജില്ലയിലെ ലിസ്റ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വയനാട് ചെതലയം കാമ്പസിൽനിന്ന് മാത്രം നിരവധി വിദ്യാർഥികൾ സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് പുറത്തുവന്നിട്ടുണ്ട്. 54 തസ്തികകളിലേക്ക് 160 ആദിവാസി വിദ്യാർഥികൾ അപേക്ഷിച്ചിട്ടുണ്ട്. ആദിവാസികളുടെ അവസരം തട്ടിയെടുക്കുന്ന നടപടി അവസാനിപ്പിച്ച് ആദിവാസികളിൽനിന്ന് മാത്രം നിയമനം നടത്താൻ സർക്കാർ തയാറാകണം. സത്യഗ്രഹ പരിപാടി ഉദ്ഘാടനം വെള്ളി അട്ടപ്പാടി നിർവഹിച്ചു. സി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദൻ (ആദിവാസി ഗോത്രമഹാസഭ), സതി ശ്രീ ദ്രാവിഡ് (വൈസ് ചെയർപേഴ്സൻ ആദിശക്തി സമ്മർ സ്കൂൾ), പി. ജനാർദനൻ (ജനറൽ സെക്രട്ടറി, ആദിവാസി ഗോത്ര മഹാസഭ), രജിതൻ (കെ.ഡി.പി), എ. ചന്തുണ്ണി (കേരള ആദിവാസി ഫോറം), വിജീഷ് കുണ്ടു (ആദിശക്തി സമ്മർ സ്കൂൾ), രമേശ് കൊയാലിപ്പുര (ആദിവാസി ഗോത്രമഹാസഭ) ധന്യ, ജി. ജിഷ്ണു, ശശി ചുള്ളിമൂല (പണിയ സമാജം) തുടങ്ങിയവർ സംസാരിച്ചു. മാർച്ച് നാലിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. MONWDL3 വയനാട് കലക്ടറേറ്റിന് മുന്നിൽ ആദിവാസി യുവതീ യുവാക്കൾ നടത്തിയ സത്യഗ്രഹ സമരത്തിൽ കമിറ്റഡ് സോഷ്യൽ വർക്കർ തസ്തികയുടെ റാങ്ക് ലിസ്റ്റ് കത്തിക്കുന്നു MONWDL2 വയനാട് കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹ സമരത്തിൽ എം. ഗീതാനന്ദൻ സംസാരിക്കുന്നു ടി.ഡി.ഒ ഓഫിസ് സമരവുമായി എം.ആർ. പൊതയൻ കൾചറൽ ഫോറം സുൽത്താൻ ബത്തേരി: കമിറ്റഡ് സോഷ്യൽ വർക്കർ നിയമനം ആദിവാസികൾക്കുമാത്രം നൽകുക, അഭ്യസ്തവിദ്യരായ ആദിവാസി യുവതീ യുവാക്കൾക്ക് ജോലിനൽകുക, ആദിവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.ആർ. പൊതയൻ കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടി.ഡി.ഒ ഓഫിസിനു മുന്നിൽ സമരം നടത്തി. ആദിവാസി മേഖലയിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണവുമായി രംഗത്തിറങ്ങുമെന്നും കൾചറൽ ഫോറം ചെയർമാൻ എം.കെ. ശിവരാമൻ അറിയിച്ചു. എസ്.സി-എസ്.ടി സ്പെഷൽ റിക്രൂട്ട്മെന്റ് സെൽ ബി പുനഃസ്ഥാപിക്കുക, സ്‍പെഷൽ റിക്രൂട്ട്മെന്റ് നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു. ആദിവാസി ജീവിതത്തെ കാർന്ന് തിന്നുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണം നടത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അതിനായി ജനമൈത്രി എക്സൈസ് പൊലീസ് സംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ടു പോകും. ആദിവാസി പ്രശ്നങ്ങളിൽ പട്ടികവർഗ വികസന വകുപ്പ് സ്വീകരിക്കുന്ന നിസ്സംഗഭാവം വെടിഞ്ഞ് ആദിവാസി ക്ഷേമം ഗുണഭോക്താക്കളിൽ എത്തണം. എം.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. ആദിവാസി നേതാവ് സി.കെ. മാധവൻ സമരം ഉദ്ഘാടനം ചെയ്തു. വി.എസ്. ജയാനന്ദൻ, ഒ.സി. കൃഷ്ണൻ, കെ.ആർ. ബാലൻ, ലക്ഷ്മണൻ മൊക്കൂൽ, ബാലൻ വാളത്തോട്ടം, ശശി ആവയൽ, രവി മന്നത്ത്, സാജൻ വെള്ളിത്തോട് എന്നിവർ സംസാരിച്ചു. MONWDL1 എം.ആർ. പൊതയൻ കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടി.ഡി.ഒ ഓഫിസിന് മുന്നിൽ നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത് എം.കെ. ശിവരാമൻ സംസാരിക്കുന്നു .......................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story