Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:29 AM IST Updated On
date_range 22 Feb 2022 5:29 AM ISTവിദേശത്തുള്ള നാലു പേരുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി
text_fieldsbookmark_border
ഗൂഡല്ലൂർ: വിദേശത്ത് ജോലിചെയ്യുന്ന നാലുപേരുടെ വോട്ട് ആൾമാറാട്ടം നടത്തി രേഖപ്പെടുത്തിയതായി പരാതി. ദേവർഷോല നാലാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന രാധാകൃഷ്ണനാണ് കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി ഉന്നയിച്ചിട്ടുള്ളത്. വിദേശത്ത് ജോലിചെയ്യുന്ന സൽമാൻ പാരിസ് (25), നൗഷാദ് അലി (34), സൈഫുല്ല (25), അനസ് (25) എന്നിവരുടെ വോട്ടുകളാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്. വോട്ടെടുപ്പ് അവസാനിച്ചതിന്റെ പിറ്റേന്ന് ഏജന്റുമായി വോട്ടർപട്ടിക പരിശോധിച്ചപ്പോൾ നാലാം വാർഡ് മച്ചിക്കൊല്ലി പ്രദേശത്തെ വിദേശത്തുള്ള നാലു പേരുടെ വോട്ട് രേഖപ്പെടുത്തിയത് വ്യക്തമായത്. കൃത്യമായ അന്വേഷണം നടത്തി ആൾമാറാട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മീഷനോടും പരാതിപ്പെട്ടു. GDR VOTER LIST: ദേവർഷോല പഞ്ചായത്ത് നാലാം വാർഡിൽ കള്ളവോട്ട് നടന്നതായി പരാതി ഉന്നയിച്ച് വോട്ടർപട്ടിക ഉയർത്തിക്കാണിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി രാധാകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
