Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവായ്പ പദ്ധതി: അപേക്ഷ...

വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൽപറ്റ: കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക്​ / ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കുറഞ്ഞ പലിശനിരക്കുളള പ്രത്യേക വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മരണമടഞ്ഞ വ്യക്തി കുടുംബത്തി‍ന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അദ്ദേഹത്തി‍ന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന് /ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ചുലക്ഷം രൂപവരെ മുതല്‍മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പ നല്‍കുക. താല്‍പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോർപറേഷന്റെ ജില്ല ഓഫിസില്‍ ഫെബ്രുവരി 26ന് മുമ്പ്​ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:04936 202869, 94000 68512. മരം ലേലം നാളെ കൽപറ്റ: ജില്ലയിലെ വിവിധ ഫോറസ്റ്റ് റേഞ്ചുകളില്‍നിന്നും റവന്യു വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസുകളില്‍പ്പെട്ട വീട്ടി, തേക്ക്, പലവക മരങ്ങൾ എന്നിവയുടെ തടികള്‍ /ബില്ലറ്റ് /വിറക് എന്നിവ ഫെബ്രുവരി 22ന് ഇ-ലേലത്തിലൂടെ വില്‍പന നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വെബ് സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫിസില്‍നിന്ന്​ സൗജന്യമായി രജിസ്ട്രേഷന്‍ ചെയ്ത് നല്‍കും. ഫോണ്‍: 8547602856, 8547602858, 04936 221562. ഗതാഗത നിയന്ത്രണം കൽപറ്റ: കൈപ്പാട്ടുകുന്ന്-ഏച്ചോം റോഡില്‍ ടാറിങ്​ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പനമരം അസി. എൻജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കമ്പളക്കാട്-ഏച്ചോം-വിളമ്പുകണ്ടം വഴി തിരിഞ്ഞുപോകണം. സ്വയം തൊഴില്‍ വായ്പ കൽപറ്റ: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയംതൊഴില്‍ വായ്പ പദ്ധതികൾക്ക്​ പട്ടികജാതിയില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പറേഷ‍ന്റെ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04936202869, 9400068512. താൽക്കാലിക നിയമനം കൽപറ്റ: പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂനിറ്റിലേക്ക് താൽക്കാലികമായി ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡയാലിസിസില്‍ പരിചയമുള്ള ക്ലീനിങ്​ സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ് എന്നിവരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22ന് രാവിലെ 11ന് പനമരം ബ്ലോക്ക്​​ പഞ്ചായത്ത്​ ഓഫിസിൽ നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. പ്രോജക്ട് അസി. നിയമനം കൽപറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 25ന് ഉച്ച രണ്ടിന്​ പനമരം ബ്ലോക്ക്​​ പഞ്ചായത്ത് ഓഫിസില്‍. അപേക്ഷകള്‍ ഫെബ്രുവരി 24ന് വൈകീട്ട് അഞ്ചുവരെ bdopnm@gmail.com എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കാം.ഫോണ്‍: 04935 222020. കുടുംബ കോടതി സിറ്റിങ് കൽപറ്റ: കുടുംബകോടതി ജഡ്​ജി ടി.പി. സുരേഷ് ബാബു മാര്‍ച്ച് 11 രാവിലെ 11 മുതല്‍ അഞ്ചുവരെ സുല്‍ത്താന്‍ ബത്തേരി കുടുംബകോടതിയിലും മാര്‍ച്ച് 19ന് രാവിലെ 11 മുതല്‍ അഞ്ചുവരെ മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ് നടത്തും. റിസ്ക് ഫണ്ട്‌ വിതരണം പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സർവിസ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത്​ കൃത്യമായി പുതുക്കിവരുന്നതിനിടെ മരണമടഞ്ഞവരുടെ കുടുംബത്തിന്​ നൽകുന്ന റിസ്ക് ഫണ്ടിന്​ അർഹരായവർക്കുള്ള ആനുകൂല്യ വിതരണം പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞബ്ദുല്ല നിർവഹിച്ചു. എം.വി. ജോൺ, കെ.ടി. പത്മിനി, എ. മോഹനൻ, എ. മുഹമ്മദ്‌, കെ.വി. അൻസാർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി കെ. മൊയ്‌തു സ്വാഗതവും പി. ശ്രിമിത നന്ദിയും പറഞ്ഞു. SUNWDL3 റിസ്ക് ഫണ്ട്​ വിതരണം പടിഞ്ഞാറത്തറ സർവിസ് സഹകരണ ബാങ്ക്​ പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞബ്ദുല്ല നിർവഹിക്കുന്നു ഹസ്രത്ത്കോളജ് ദശവാർഷിക ആഘോഷം അമ്പലവയൽ: കെ.കെ. ഹസ്രത്ത് കോളജ് ദശവാർഷികാഘോഷ ഉദ്ഘാടന സമ്മേളനം ഫെബ്രുവരി 25ന് അമ്പലവയൽ മഞ്ഞപ്പാറ ഇബ്റാഹീം ദാരിമി നഗറിൽ നടത്താൻ മേഖല സമസ്ത കോഓഡിനേഷൻ സംഗമം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്‍റ്​ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളജ് 1979 ൽ ആരംഭിച്ചുവെങ്കിലും നന്തി ദാറുസ്സലാമുമായി അഫിലിയേറ്റ് ചെയ്​തത് 2013ലാണ്​. കോഓഡിനേഷൻ സംഗമം ആനപ്പാറ റേഞ്ച് പ്രസിഡന്‍റ്​ ഇസ്മാഈൽ ദാരിമി ഉദ്​ഘാടനം ചെയ്തു. കോളജ് വർക്കിങ് പ്രസിഡന്‍റ്​ ഉമർ ഹാജി അധ്യക്ഷത വഹിച്ചു. അലി ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. റിപ്പൺ ഹംസ ഫൈസി, കോളജ് സെക്രട്ടറി ഉമർ നിസാമി, അബ്ദുൽ അസീസ് ആണ്ടൂർ, കണക്കയിൽ മുഹമ്മദ് ഹാജി, സദ്ദാം കുഞ്ഞി മുഹമ്മദ്, അലിക്കുട്ടി ആനപ്പാറ, ഹംസ ഫൈസി മണിച്ചിറ, ജംഷീദ് കരടിപ്പാറ, മുത്തലിബ് മൗലവി, മൊയ്തീൻ ഹാജി, പൈക്കാടൻ അഷ്റഫ്, അസീസ് മാടക്കര, ഷഫീർ ഗസാലി, റസാഖ് കോളിയാടി തുടങ്ങിയവർ സംസാരിച്ചു. കോളജ് ട്രഷറർ മുഹമ്മദ് ഹാജി ആനപ്പാറ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story