Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTനിർമാണത്തിലെ അപാകത: ടാറിങ്ങിനു പിന്നാലെ റോഡ് തകർന്നു
text_fieldsbookmark_border
മാനന്തവാടി: നിർമാണത്തിലെ അപാകതമൂലം ടാറിങ്ങിനു പിന്നാലെ റോഡ് തകർന്നു. മാനന്തവാടി നഗരസഭയിലെ 30ാം ഡിവിഷനിലെ ഒഴക്കോടി മക്കിക്കൊല്ലി റോഡാണ് തകർന്നത്. ആറു ലക്ഷം രൂപ ചെലവിൽ രണ്ടാഴ്ച മുമ്പാണ് റോഡ് പ്രവൃത്തി നടന്നത്. വർഷങ്ങളായി തകർന്നുകിടന്നിരുന്ന റോഡ് ഏറെ മുറവിളികൾക്കു ശേഷമാണ് ഏകദേശം 500 മീറ്ററോളം ടാറിങ് നടത്തിയത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന റോഡാണ്. ടാറിളകി വലിയ കുഴികളായി മാറി. ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ കരാറുകാരൻെറ ഇഷ്ടത്തിനനുസരിച്ചാണ് പ്രവൃത്തി നടത്തിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നിർമാണത്തിലെ അപാകത പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നഗരസഭ അധികൃതർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ്. ഫോട്ടോ... തകർന്ന ഒഴക്കോടി മക്കിക്കൊല്ലി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
