Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:29 AM IST Updated On
date_range 20 Feb 2022 5:29 AM ISTകടത്തൊഴിഞ്ഞ രണ്ടു വർഷം; നാട്ടുകാർക്കും കടത്തുകാർക്കും ദുരിത കാലം
text_fieldsbookmark_border
lead ജലഗതാഗത അനുമതി കർണാടക നൽകാത്തതാണ് സർവിസ് ഇപ്പോഴും നിശ്ചലമാവാൻ കാരണം പുൽപള്ളി: പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലെ കടവുകളിൽ തോണി സർവിസ് നിലച്ചിട്ട് രണ്ടു വർഷം. കർണാടക സർക്കാർ നിർദേശപ്രകാരമാണ് തോണി സർവിസ് നിർത്തിെവച്ചത്. ഈ വഴി യാത്രചെയ്യുന്ന ഇരു സംസ്ഥാനങ്ങളിലെയും നിരവധി യാത്രക്കാരും വിദ്യാർഥികളും തൊഴിലാളികളും ദുരിതത്തിലാണ്. സ്കൂൾ വിദ്യാർഥികൾക്കടക്കം കേരളത്തിൽ വന്ന് പഠിക്കാൻ പറ്റാതായി. നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം ബൈരക്കുപ്പ പഞ്ചായത്തിൽ നിന്ന് വയനാട്ടിലെ വിവിധ സ്കൂളുകളിലും കോളജുകളിലും വന്ന് പഠിച്ചിരുന്ന വിദ്യാർഥികൾക്ക് ഇന്നും ഓൺലൈൻ പഠനംതന്നെയാണ് ആശ്രയം. നെറ്റ്വർക്ക് തകരാറുകൾ മൂലം കബനിക്ക് അക്കരെയുള്ള സ്ഥലങ്ങളിൽ ഓൺലൈൻ ക്ലാസുകളിൽ ശ്രദ്ധിക്കാനും കുട്ടികൾക്ക് പറ്റുന്നില്ല. കേരള-കർണാടക സംസ്ഥാനങ്ങളിലുള്ളവർക്ക് യാത്രസൗകര്യമൊരുക്കുന്നതിനാണ് ദശാബ്ദങ്ങൾക്ക് മുമ്പ് പെരിക്കല്ലൂർക്കടവ് കടവിൽനിന്ന് ബൈരക്കുപ്പ തോണി സർവിസ് ആരംഭിച്ചത്. കർണാടകയിലേക്ക് ഏറ്റവും വേഗത്തിൽ ഈ വഴി എത്തിപ്പെടാൻ സാധിക്കും. പുൽപള്ളിയിൽ നിന്ന് മൈസൂരുവിലേക്കെത്താൻ 90 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മതി. ഇപ്പോൾ മറ്റു വഴികളിലൂടെ ചുറ്റി കറങ്ങി പോകാൻ 120 മുതൽ 140 കിലോമീറ്ററോളം ദൂരം സഞ്ചരിക്കണം. പെരിക്കല്ലൂരിൽ പത്തോളം തോണികളായിരുന്നു കടത്ത് സർവിസ് നടത്തിയിരുന്നത്. മരക്കടവിൽ രണ്ടു തോണി സർവിസുകളും ഉണ്ടായിരുന്നു. ഇതു മുടങ്ങിയതോടെ കടത്തുതൊഴിലാളികൾ തൊഴിൽരഹിതരായി. കഴിഞ്ഞ നിരവധി വർഷങ്ങളായി തോണികൾ വാടകക്കെടുത്ത് സർവിസ് നടത്തിയിരുന്ന തങ്ങളുടെ ജീവിതം കഷ്ടപ്പാടിലാണെന്ന് ഈ രംഗത്തെ തൊഴിലാളികൾ പറയുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ റോഡ് മാർഗമുള്ള ഗതാഗതത്തിന് മാത്രമേ കർണാടക അനുമതി നൽകിയിട്ടുള്ളൂ. ജലഗതാഗതത്തിനുള്ള അനുമതി നൽകാത്തതാണ് കടത്തുതോണി സർവിസ് ഇപ്പോഴും നിശ്ചലമാകാൻ കാരണം. SATWDL4 പെരിക്കല്ലൂർ കടവിലെ തോണികൾ ജപ്തി നടപടിക്കെതിരെ എൻ.പി.പി.എഫ് ലീഡ് ബാങ്ക് ധർണ നാളെ കല്‍പറ്റ: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ ജില്ലയിലെ പതിനായിരത്തോളം കര്‍ഷകര്‍ നേരിടുന്ന ജപ്തി ഭീഷണിക്കെതിരെ നാഷനല്‍ പീപ്ള്‍സ് പ്രൊട്ടക്ഷന്‍ ഫോറം (എൻ.പി.പി.എഫ്) ഫെബ്രുവരി 23ന് ലീഡ് ബാങ്കിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരള ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികളുമായി എത്തിയാല്‍ തടയുമെന്ന് ഇവര്‍ പറഞ്ഞു. കോവിഡ് മഹാമാരിയും പ്രളയങ്ങളും കലാവസ്ഥവ്യതിയാനവും വിലത്തകര്‍ച്ചയും വിളനാശവും വന്യമൃഗശല്യവുംകൊണ്ട് പിടിച്ചുനില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് ധനകാര്യസ്ഥാപനങ്ങള്‍ മനുഷ്യത്വരഹിതമായി കര്‍ഷകരോട് പെരുമാറുന്നത്. സര്‍ഫാസി ആക്ടിൻെറ മറവില്‍ ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളാണ് കുടിയിറക്കപ്പെടുക. കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ജപ്തി നടപടികളില്‍നിന്നും ധനകാര്യസ്ഥാപനങ്ങള്‍ പിന്മാറണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജ് എത്രയും പെട്ടെന്ന് നടപ്പാക്കി കര്‍ഷകരെ രക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വയനാടിന് ആവശ്യം തുരങ്കപ്പാതയല്ല. കര്‍ഷകരെ രക്ഷിക്കാനുള്ള മാർഗങ്ങളാണ്. കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച കടാശ്വാസ കമീഷന്‍ പോലും കാഴ്ചക്കാരായി. കടാശ്വാസ കമീഷന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കേണ്ട പണം ഇതുവരെ ബാങ്കുകളിലെത്തിയിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ജപ്തി നേരിടുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി സംഘടന നിയമസഹായം നല്‍കും. ഇരകളായ കര്‍ഷകരുടെയും സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് ഭാവിപരിപാടികള്‍ ആലോചിക്കുമെന്നും ഇവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്‍റ് പി. പ്രഭാകരന്‍ നായര്‍, ഗഫൂര്‍ വെണ്ണിയോട്, ടി.കെ. ഉമ്മര്‍, അഷ്‌റഫ് പൂലാടന്‍, സി.പി. അഷ്‌റഫ്, ഇ.പി. ജേക്കബ്, സൈഫു വൈത്തിരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story