Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകുട്ടിക്കടുവയെ കാട്ടിൽ...

കുട്ടിക്കടുവയെ കാട്ടിൽ വിട്ടു

text_fields
bookmark_border
കുട്ടിക്കടുവയെ കാട്ടിൽ വിട്ടു
cancel
സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാവിലെ ബീനാച്ചി മന്ദംകൊല്ലിയിൽനിന്ന്​ പിടികൂടിയ കടുവക്കുട്ടിയെ കാട്ടിൽ വിട്ടു. അമ്മക്കടുവയുടെ സാന്നിധ്യം നിരീക്ഷിച്ച് വെള്ളിയാഴ്ച രാത്രിതന്നെ കടുവക്കുട്ടിയെ കാട്ടിൽ തുറന്നുവിട്ടതായി വനം വകുപ്പിലെ ഉന്നതർ പറഞ്ഞു. അമ്മക്കടുവയോടൊപ്പം കൂടുതൽ കുഞ്ഞുങ്ങളുണ്ടാകാമെന്ന സംശയമുണ്ട്. കടുവയും കുഞ്ഞുങ്ങളും ബീനാച്ചി, മന്ദംകൊല്ലി ഭാഗങ്ങളിൽ ഉണ്ടെന്നുള്ളതി​ൻെറ തെളിവാണ് വെള്ളിയാഴ്ചത്തെ സംഭവം. എല്ലാറ്റിനേയും ഉൾക്കാട്ടിലേക്ക് തുരത്താനോ കൂടുവെച്ച്​ പിടികൂടി മൃഗശാലയിൽ എത്തിക്കാനോ ഒരു ശ്രമവും അധികൃതർ എടുത്തില്ല. ജനവാസ കേന്ദ്രത്തിൽ വെച്ച് കൂട്ടംതെറ്റിയ കടുവക്കുട്ടിയെ കൂട്ടത്തോടൊപ്പം എത്തിക്കാനുള്ള ശ്രമമാണ്​ ഉണ്ടായത്​. സ്വഭാവികമായും അടുത്ത ദിവസംതന്നെ കടുവ ജനമധ്യത്തിൽ എത്താൻ ഇടയുണ്ട്. മന്ദംകൊല്ലി, അരിവയൽ, നമ്പീശൻപടി, സിസി, വാകേരി, പഴുപ്പത്തൂർ, കൈവട്ടമൂല, കട്ടയാട്, പൂതിക്കാട്‌, കൊളഗപ്പാറ എന്നീ പ്രദേശങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളത്. മധ്യപ്രദേശ് സർക്കാറി‍​ൻെറ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്‌റ്റേറ്റ് ചെതലയം വനത്തോട് കിടപിടിക്കുന്ന രീതിയിലാണ് നിലവിലുള്ളത്. ഇതു വെട്ടിത്തെളിച്ച് വയനാട് മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ആവശ്യം മുമ്പ് ഉയർന്നിരുന്നു. തോട്ടം കേരള സർക്കാറിന് കൈമാറാനുള്ള നീക്കവും ഏതാനും മാസം മുമ്പ് ഉണ്ടായതാണ്. കടുവ സാന്നിധ്യം തോട്ടത്തിന് ചുറ്റുമുള്ള ജനവാസ മേഖലകളിലെ ജനത്തി‍​ൻെറ ഉറക്കം കെടുത്തുകയാണ്. NB PIC venda
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story