Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTഖാദി വിപണന മേള
text_fieldsbookmark_border
മാനന്തവാടി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ആഭിമുഖ്യത്തിൽ നടത്തുന്ന സർവോദയ പക്ഷാചരണത്തിൻെറ ഭാഗമായി മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിൽ സംഘടിപ്പിച്ചു. ഖാദി മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് എല്ലാ സർക്കാർ ജീവനക്കാരും ബുധനാഴ്ചകളിൽ ഖാദിവസ്ത്രം ധരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും ബുധനാഴ്ച ഖാദിവസ്ത്രം ധരിക്കാൻ തീരുമാനിച്ചതായി മേള ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ഡിവിഷൻ മെംബർ പി. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ. ജയൻ എന്നിവർക്ക് ഖാദിവസ്ത്രം നൽകി പ്രസിഡൻറ് ആദ്യ വിൽപന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കല്യാണി, കെ.വി. വിജോൾ, ജോയ്സി ഷാജു, ഡിവിഷൻ മെംബർമാരായ ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, സൽമ കാസ്മി, ബി.എം. വിമല, മാനന്തവാടി മുനിസിപ്പൽ കൗൺസിലർ അരുൺ കുമാർ, ജില്ല ഖാദി ഗ്രാമവികസന ഓഫിസ് പ്രോജക്ട് ഓഫിസർ സി. സുധാകരൻ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസർ എം. അനിത, അസി. മാനേജർ ഷൈജു അബ്രഹാം, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ.എം. സാബു, ബ്ലോക്ക് പഞ്ചായത്ത് ജോ. ബി.ഡി.ഒ പി.പി. ഷിജി തുടങ്ങിയവർ പങ്കെടുത്തു. photo: മാനന്തവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
