Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTവള്ളിയൂർക്കാവ് ഉത്സവം: ഒരുക്കം തുടങ്ങി
text_fieldsbookmark_border
മാനന്തവാടി: മാർച്ച് 15 മുതൽ 28 വരെ നടക്കുന്ന വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിൻെറ വിവിധ പ്രവൃത്തികളുടെ ഒരുക്കം തുടങ്ങി. ക്ഷേത്രം മൂപ്പൻ കെ. രാഘവൻ കാൽനാട്ട് നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി, പാരമ്പര്യേതര ട്രസ്റ്റി ടി.കെ. അനിൽകുമാർ, എക്സിക്യൂട്ടിവ് ഓഫിസർ സി.വി. ഗിരീഷ് കുമാർ, കെ.എ. ശ്രീകേഷ്, സി. മോഹനചന്ദ്രൻ, കെ. കരുണൻ, കെ. മണി എന്നിവർ സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താൻ ക്ഷേത്ര ഭരണസമിതി യോഗം തീരുമാനിച്ചു. photo: വള്ളിയൂർക്കാവ് ഉത്സവ ഒരുക്കത്തിന്റെ ഭാഗമായുള്ള കാൽനാട്ട് ക്ഷേത്രം മൂപ്പൻ കെ. രാഘവൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
