Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ പദ്ധതിയൊരുങ്ങുന്നു
text_fieldsbookmark_border
കൽപറ്റ: ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. ഭൂരഹിതരായ കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ല കലക്ടർക്ക് നിര്‍ദേശം നൽകി. വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ബൃഹദ് പദ്ധതിയാണ് തയാറാക്കുക. വനം, റവന്യൂ, പട്ടികജാതി-വര്‍ഗം, തദ്ദേശ വകുപ്പുകള്‍ ഏകോപിതമായി പുനരധിവാസത്തിനുള്ള റിപ്പോര്‍ട്ട് തയാറാക്കും. യോഗത്തില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, എം.വി. ഗോവിന്ദൻ മാസ്റ്റര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. ലത മങ്കേഷ്കർ അനുസ്മരണം മുട്ടിൽ: കുട്ടമംഗലം ഗ്രാമിക വായനശാല ആഭിമുഖ്യത്തിൽ ലത മങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗായികയും സംഗീത അധ്യാപികയുമായ സീനത്ത് മാറായി അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമിക കുട്ടമംഗലം പ്രസിഡന്‍റ് എൻ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എം. അബ്ദുല്ല, ജാസിർ തുർക്കി, എ.എം. മുഹമ്മദ്, എൻ.സി. സാജിദ്, ഷാനവാസ് ഓണാട്ട്, കെ. നിസാർ, ഇ. മുസ്തഫ, കെ.കെ. സലീം, വി.പി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. പുൽവാമ ദിനാചരണം കൽപറ്റ: പുൽവാമ ദിനത്തോടനുബന്ധിച്ച് വയനാട് സി.ആർ.പി.എഫ് ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ, വീരമൃത്യുവരിച്ച സൈനികൻ വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ലക്കിടിയിലെ വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള സി.ആർ.പി.എഫ് വാരിയേഴ്സ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. ഹരിദാസ്, വയനാട് സി.ആർ.പി.എഫ് വാരിയേഴ്സ് ജില്ല വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, ഇബ്രാഹീം, വിമൽകുമാർ, സജീവൻ, തോമസ്, നിതീഷ് പ്രമോദ്, റെജി ജോസഫ് തുടങ്ങിയവരും ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു. അനുസ്മരണ സമ്മേളനത്തിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് വിജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് മെംബറുമായ ഉഷാകുമാരി, വാർഡ് അംഗം ജ്യോതിഷ് എന്നിവർ പങ്കെടുത്തു. MONWDL1 സൈനികൻ വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തിൽ സി.ആർ.പി.എഫ് ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തുന്നു ഗ്രന്ഥാലയങ്ങളുടെ ഭാവി: സംവാദം മുട്ടിൽ: കൊളവയൽ യങ് മെൻസ് ക്ലബ് ആൻഡ് പ്രതിഭ ഗ്രന്ഥാലയം നേതൃത്വത്തിൽ എൻ. പ്രഭാകരൻ ഗ്രന്ഥലോകത്തിൽ പ്രസിദ്ധീകരിച്ച 'ഗ്രന്ഥാലയങ്ങളുടെ ഭാവി' എന്ന ലേഖനത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു. ഇ. പുഷ്പദന്തകുമാർ മോഡറേറ്ററായി. ശാസ്ത്രസാഹിത്യ പരിഷത്ത് കൽപറ്റ മേഖല ട്രഷറർ പി. ജനാർദനൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗം എ.എൻ. ഷൈലജ, വനിത വേദി പ്രസിഡന്‍റ് ആനീസ് സെബാസ്റ്റ്യൻ, പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ എം.കെ. ജെയിംസ്, എ.ഡി.എസ് പ്രസിഡന്‍റ് ജിഷി സതീഷ്, എ.ഡി.എസ് സെക്രട്ടറി പി. സാജിത, ലൈബ്രറി കൗൺസിൽ അംഗം പി.ടി. ബാബു, വാർഡ് കൺവീനർ എം. കുഞ്ഞബ്ദുല്ല, എൽ.ആർ. ജിഷ്ണു, കെ. രബിൻ, എം.പി. ജോർജ് എന്നിവർ സംസാരിച്ചു. കമ്പളക്കാട് ടൗണിലും സീബ്രാലൈൻ വരച്ച് പനമരം പൗരസമിതി കമ്പളക്കാട്: തിരക്കേറിയതും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നുമായ കമ്പളക്കാട് ടൗണിലും സീബ്രാലൈൻ വരച്ച് പനമരം പൗരസമിതി പ്രവർത്തകർ. മാസങ്ങളോളമായി മാഞ്ഞുകിടന്നിട്ടും പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് പൗരസമിതി പ്രവർത്തകർ സീബ്രാലൈൻ വരച്ചത്. പഞ്ചായത്ത് ബസ്സ്റ്റാൻഡിന് മുൻവശം, ഗവ. യു.പി സ്കൂള്‍ ജങ്ഷൻ, ടൗണ്‍ മുസ്ലിം പള്ളിക്കു സമീപം, പള്ളിക്കുന്ന് ജങ്ഷൻ, എസ്.ബി.ഐക്ക് സമീപം, പുതിയ ബസ് സ്റ്റാൻഡിന് സമീപം തുടങ്ങി ആറിടങ്ങളിലാണ് മാഞ്ഞുപോയ വരകൾ പുനഃസ്ഥാപിച്ചത്. പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, ട്രഷറർ വി.ബി. രാജൻ, അംഗങ്ങളായ, ജലീൽ കൊച്ചി, ടി. ഖാലിദ്, മൂസ കൂളിവയൽ, സജി എക്സൽ എന്നിവർ നേതൃത്വം നൽകി. പനമരം കരിമ്പുമ്മൽ ഇന്ത്യാസ്റ്റീൽ ലിങ്സ് സ്ഥാപനമാണ് ആവശ്യമായ സംഭാവന ചെയ്തത്. MONWDL2: പനമരം പൗരസമിതി പ്രവർത്തകർ കമ്പളക്കാട് ടൗണിൽ സീബ്രാലൈൻ വരക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story