Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:30 AM IST Updated On
date_range 13 Feb 2022 5:30 AM ISTആനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: സിംഗാര റേഞ്ച് നോർത്തേൺ ഹേ ബീറ്റിൽ മായാർ പുഴയോര സമീപം ആനക്കുട്ടിയെ ചെരിഞ്ഞനിലയിൽ കണ്ടെത്തി. ആന്റി പോച്ചിങ് വാച്ചർമാർ നടത്തിയ പട്രോളിങ്ങിനിടെയാണ് ആനക്കുട്ടിയുടെ ജീർണിച്ച നിലയിലുള്ള ജഡം കണ്ടെത്തിയത്. വെറ്ററിനറി അസിസ്റ്റന്റ് സർജൻ കേത്തി പോസ്റ്റ്മോർട്ടം നടത്തി. ഏകദേശം ഒരു മാസം പ്രായമുള്ള ആൺ ആനക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങളെല്ലാം അഴുകിയനിലയിലാണ്. ആന്തരികാവയവങ്ങളിൽ അപാകതകളൊന്നും കണ്ടെത്തിയില്ല. തലയുടെ ഭാഗത്ത് രക്തസ്രാവത്തോടുകൂടിയ മുറിവ് കണ്ടെത്തി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. GDR BODY 1: മായാർ പുഴയോര സമീപം ചെരിഞ്ഞ നിലയിൽ കണ്ട കുട്ടിയാനയുടെ ജീർണിച്ച ജഡം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
