Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:31 AM IST Updated On
date_range 12 Feb 2022 5:31 AM ISTടാറിങ്ങിന് പിന്നാലെ റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsbookmark_border
മാനന്തവാടി: ടാറിങ്ങിന് പിന്നാലെ റോഡ് തകർന്നു. പ്രതിഷേധവുമായി നാട്ടുകാർ കരാറുകാരനെ തടഞ്ഞു. മാനന്തവാടി നഗരത്തിൽ പോസ്റ്റോഫിസ് താഴെയങ്ങാടി റോഡാണ് തകർന്നത്. ഗതാഗത നിരോധനം ഏർപ്പെടുത്തിയതിനുശേഷം വ്യാഴാഴ്ച രാത്രി മുതലാണ് ടാറിങ് പ്രവൃത്തി ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ വാഹനങ്ങൾ കടത്തിവിട്ടതോടെയാണ് റോഡ് തകർന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചെറുസാന്നിധ്യം പോലും പ്രവൃത്തി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെയാണ്, നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നത്. ഇതേതുടർന്ന് വീണ്ടും വാഹന ഗതാഗതം തടഞ്ഞാണ് പ്രവൃത്തി പൂർത്തീകരിച്ചത്. അതേസമയം, പരാതിയുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിൻെറ ഗുണനിലവാര പരിശോധന വിഭാഗം സാമ്പിളുകൾ ശേഖരിച്ചതായും അപാകത ഉണ്ടെങ്കിൽ നടപടി എടുക്കുമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. cap താഴെയങ്ങാടിയിലെ തകർന്ന റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
