Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:29 AM IST Updated On
date_range 31 Jan 2022 5:29 AM ISTവോട്ട് ശേഖരിക്കുമ്പോൾ മതസ്പർധ വളർത്തുന്ന വിധത്തിൽ സംസാരിക്കരുത് -ജില്ല വരണാധികാരി
text_fieldsbookmark_border
ഗൂഡല്ലൂർ: വോട്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി മതത്തിൻെറയും ജാതിയുടെയും പേരിൽ മതസ്പർധ വളർത്തുന്ന വിധത്തിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംസാരിക്കരുതെന്ന് ജില്ല വരണാധികാരിയുടെ ചുമതല വഹിക്കുന്ന ഡി.ആർ.ഒ കീർത്തി പ്രിയദർശനി മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികൾ അടക്കമുള്ളവർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കാതെ വോട്ടെണ്ണൽ ദിനംവരെ പെരുമാറണം. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പ് അധികൃതരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നീലഗിരി ജില്ലയിൽ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാലു നഗരസഭകളിൽ 108 കൗൺസിലർ സ്ഥാനവും അധികരട്ടി, ബിക്കട്ടി ദേവർഷോല, ഉളിക്കൽ, ജഗദള, കേത്തി, കോത്തഗിരി, കീഴ്കുന്ത, നടുവട്ടം, ഓവാലി, സോളൂർ എന്നീ 11 ടൗൺ പഞ്ചായത്തുകളിൽ 186 വാർഡ് മെംബർ സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 19ന് വോട്ടെടുപ്പും 22ന് വോട്ടെണ്ണലും നടക്കും. പഞ്ചായത്ത് നഗരസഭകളുടെ അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ മതസ്പർധയും സമുദായങ്ങൾ ഏറ്റുമുട്ടൽ ഉണ്ടാകുന്ന വിധത്തിൽ നേരിട്ടോ മറ്റോ ആഹ്വാനം ഉണ്ടാവാൻ പാടില്ല. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. വോട്ടർമാർക്ക് പണമോ പാരിതോഷികം നൽകാനോ പാടില്ല. വോട്ടർമാരെ ഭീഷണിപ്പെടുത്തിയോ മറ്റും സ്വാധീനിക്കാനോ പാടില്ല. പ്രചാരണ നോട്ടീസുകളിൽ അച്ചടി സ്ഥാപനത്തിൻെറ പേരും വിലാസവും ഉണ്ടായിരിക്കണം. പോളിങ് ബൂത്തിന് സമീപം അതിക്രമിച്ചു കടക്കുകയോ തെരഞ്ഞെടുപ്പ് ജോലിയിൽ നിയോഗിക്കപ്പെട്ടവർക്ക് തടസ്സം സൃഷ്ടിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ മുതിരരുത്. സ്വകാര്യവ്യക്തികളുടെ ചുമരുകളിലും മറ്റും അവരുടെ അനുമതിയില്ലാതെ നോട്ടീസും മറ്റും പതിക്കരുത്. അഡീഷനൽ എസ്.പി മുത്തുമാണിക്യം മറ്റ് അധികൃതരും പങ്കെടുത്തു. GDR MEETING :തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള മുന്നറിയിപ്പ് യോഗത്തിൽ ജില്ല വരണാധികാരിയുടെ ചുമതല വഹിക്കുന്ന ഡി.ആർ.ഒ കീർത്തി പ്രിയദർശനി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
