Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇരുചക്രവാഹനങ്ങൾക്ക്​...

ഇരുചക്രവാഹനങ്ങൾക്ക്​ അപകടക്കെണിയായി റോഡിനിരുവശവും കുഴികൾ

text_fields
bookmark_border
*മണ്ണിട്ട് നികത്താൻ നടപടിയില്ല മേപ്പാടി: കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാന പാതയുടെ ഭാഗമായ മേപ്പാടി-വടുവഞ്ചാൽ റോഡി‍ൻെറ ഇരു വശത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതായി ആക്ഷേപം. വടുവഞ്ചാൽ മുതൽ മേപ്പാടി വരെയുള്ള 13 കി.മീ. റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് വർഷങ്ങളായി. ലെവലൈസ്ഡ് ടാറിങ്​ പ്രവൃത്തിയാണ് പല ഘട്ടങ്ങളിലായി നടന്നുവരുന്നത്. പ്രവൃത്തി ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. ഇതുവരെയും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. മേപ്പാടി ടൗണിലൊഴികെ വടുവഞ്ചാൽ മുതൽ മൂപ്പൈനാട് വരെ രണ്ട് ലെയർ ടാറിങ് കഴിഞ്ഞതാണ്. മേപ്പാടി ടൗണിൽ ഒരു ലെയർ ടാറിങ് കൂടി നടക്കാനുണ്ട്. മേപ്പാടി ടൗണിൽ ഡ്രെയിനേജ് നവീകരണ പ്രവൃത്തിയും നടന്നുവരുന്നു. വടുവഞ്ചാൽ മുതൽ മൂപ്പൈനാട് വരെയുള്ള ഭാഗത്ത് റോഡിനിരുവശത്തും ഒന്നരയടിയിലധികം താഴ്ചയിലുള്ള ഗർത്തങ്ങളാണ് പലയിടത്തും. രണ്ടു ലെയർ ടാറിങ് നടന്നപ്പോൾ റോഡി‍ന്റെ ലെവൽ രണ്ടടിയോളം ഉയർന്നു. ഇരുവശത്തും ഗർത്തങ്ങളായി. ഇരുഭാഗത്തും മണ്ണിട്ട് ഉയർത്തേണ്ടിടത്ത് അത് നടന്നിട്ടില്ല. ഒരുവർഷത്തിലേറെയായി റോഡിനിരുഭാഗവും ഒന്നരയടിയിലധികം താഴ്ന്ന നിലയിലാണ്. ഇതുകാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നതാണെങ്കിലും ആ പ്രവൃത്തി കരാറുകാർ ചെയ്തില്ലെന്നാണ് ആക്ഷേപം. ഇതേതുടർന്ന്​ റോഡി‍ന്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നതാണ് അപകടമുണ്ടാക്കുന്നത്. താഴേക്കിറക്കിയ വാഹനം തിരികെക്കയറ്റാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്​. മേപ്പാടി ടൗണിൽ ഒരു ലെയർ ടാറിങ്​ കൂടി നടന്നാൽ ടൗണിലും ഇതേ സ്ഥിതിയാകും. റോഡിനിരുവശവും മണ്ണുനിറച്ച് ഗർത്തങ്ങൾ ഒഴിവാക്കുന്ന പ്രവൃത്തി ചെയ്യിക്കാൻ പൊതുമരാമത്ത് വകുപ്പധികാരികൾ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. FRIWDL9 മേപ്പാടി-വടുവഞ്ചാൽ റോഡി‍ന്റെ വശങ്ങളിൽ മണ്ണിട്ട് നികത്താത്തതിനാൽ രൂപപ്പെട്ട ഗർത്തങ്ങൾ ഭിന്നശേഷി ക്രിക്കറ്റ് താരത്തെ ആദരിച്ചു കൽപറ്റ: കേരള ഡിസേബിൾ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിഫറന്റ് ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്​) കൽപറ്റ ഏരിയ കമ്മിറ്റി അംഗവും കോട്ടത്തറ പഞ്ചായത്ത് സെക്രട്ടറിയുമായ കെ.പി. റിയാസിനെ ഡി.എ.ഡബ്ല്യു.എഫ്​ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ. റഫീഖ് മെമന്റോ നൽകി. ചടങ്ങിൽ സാമൂഹികനീതി വകുപ്പ് അഡ്വൈസറി ബോർഡ് അംഗം എം.ആർ. രാജൻ, ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.വി. മോഹനൻ, ജില്ല പ്രസിഡന്‍റ്​ കെ.യു. ഐസക്, ജില്ല സെക്രട്ടറി കെ.വി. മത്തായി, ജില്ല വൈസ് പ്രസിഡന്‍റ്​ റഷീദ് വെണ്ണിയോട്, ജില്ല ട്രഷറർ ഗിരീഷ്​ കുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.പി. ജോർജ്, രാമൻ പൊഴുതന എന്നിവർ പങ്കെടുത്തു. FRIWDL10 ഭിന്നശേഷി ക്രിക്കറ്റ് താരം കെ.പി. റിയാസിന്​ സംസ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ. റഫീഖ് മെമന്റോ നൽകുന്നു Must......... സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറക്കണം കൽപറ്റ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച സന്ദർശകരുടെ എണ്ണം ഗണ്യമായി കുറക്കണമെന്ന്​ നാഷനൽ ലേബർ ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ ഇത് അനിവാര്യമാണ്​. രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലും 3500 സന്ദർശകരെ വരെ അനുവദിക്കുന്ന കാര്യത്തിൽ​ പുനരാലോചന നടത്തണം. സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന ഉടൻ ആരംഭിക്കുകയും സ്​ഥിതി വഷളാകാതിരിക്കാൻ നിയന്ത്രണങ്ങളിൽ പിഴവില്ലെന്ന് ഉറപ്പുവരുത്താനുള്ള കർശന നടപടികളെടുക്കുകയും വേണം. മുൻ കലക്ടർ അദീല അബ്​ദുല്ല കോവിഡ്​ മഹാമാരിയെ തടയാൻ നടത്തിയ പ്രതിരോധ നീക്കങ്ങൾ പ്രശംസനീയമായിരുന്നു. രോഗവ്യാപനം അതിരൂക്ഷമായ ഈ ഘട്ടത്തിൽ അത്തരം നടപടികളാണ്​ വേണ്ടത്​. ആദിവാസി കോളനികളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ പ്രസിഡന്‍റ്​ ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എം. അബീബ് റാൻ, പി.സി.ശ്രീധരൻ, കെ.ജി. നാരായണൻ, ലൂസി ജോർജ്​, കെ.എം. രാജു, പി. മത്തായി തുടങ്ങിയവർ സംസാരിച്ചു. പുസ്തക സമാഹരണം വെള്ളമുണ്ട: ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാല സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈവർഷം പുതിയ 100 ഗ്രന്ഥശാലകൾ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഗ്രന്ഥശാലകളിലേക്ക് പുസ്തകം സമാഹരിക്കുന്നതിനായുള്ള വെള്ളമുണ്ട പബ്ലിക് ലൈബ്രറി തല കാമ്പയിൻ 'പുസ്തക ചലഞ്ചി'ൽ പുസ്തകങ്ങൾ സംഭാവന നൽകി ജില്ല പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി ഉദ്​ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതി പ്രസിഡന്റ് പി.ടി. സുഭാഷ് ഏറ്റുവാങ്ങി. എം. സുധാകരൻ, എം. നാരായണൻ, വി.കെ. ശ്രീധരൻ, ടി.എം. ഖമർ ലൈല, എം. മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു. കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റിലും വിജയിച്ചെന്ന്​ എസ്.എഫ്.ഐ മാനന്തവാടി: കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോളജുകളിൽ മുഴുവൻ സീറ്റുകളും വിജയിച്ചെന്ന്​ എസ്.എഫ്.ഐ. മാനന്തവാടി മേരിമാതാ കോളജ്​, പി.കെ. കാളൻ കോളജ്​, മാനന്തവാടി ഗവ. കോളജ്​ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും ജയിച്ചതായി എസ്.എഫ്.ഐ അവകാ​ശപ്പെട്ടു. വിജയിച്ചവർ: മേരിമാതാ -ചെയർമാൻ: അശ്വിൻ ഷാജി, വൈസ് ചെയർ: ഇഷാ ഫാത്തിമ, ജനറൽ സെക്രട്ടറി: ജെയ്സ് ബിനോയ്, ജോ. സെക്ര. വി. സായൂജ്യ, യു.യു.സി: ജോസ്​ കുട്ടി ജിജി, യു.യു.സി: ബി. സൂര്യ, ആർട്സ് സെക്രട്ടറി: ഗോപിക ഭാസ്കർ, എഡിറ്റർ: വി. ഐശ്വര്യ, ജനറൽ ക്യാപ്റ്റൻ: നന്ദന കൃഷ്ണ. പി.കെ. കാളൻ കോളജ്- ചെയർമാൻ: വിജയ്, വൈസ് ചെയർ: കെ.എസ്​. ശിൽപ, ജനറൽ സെക്രട്ടറി: ജി. ഗോഗുൽ, ജോ. സെക്ര: ജെയ്സിനി ജെയ്സൺ, യു.യു.സി: കെ. ഗോഗുൽ, ആർട്സ് സെക്രട്ടറി: കെ.ബി. മിഥുൻ, എഡിറ്റർ: നിസാൻ, ജനറൽ ക്യാപ്റ്റൻ: വിബിൻ വിജയ്. മാനന്തവാടി ഗവ. കോളജ് -ചെയർമാൻ: ടി.ബി. അർജുൻ ബാബു, വൈസ് ചെയർ: ദർശന, ജനറൽ സെക്രട്ടറി: എം. അനന്യ, ജോ.സെക്ര: അനഘ രാജ്, യു.യു.സി: ശിവപ്രഭ, ആർട്സ് സെക്രട്ടറി: ദേവിക, എഡിറ്റർ: ലിറ്റ്വിൻ, ജനറൽ ക്യാപ്റ്റൻ: അനുരാഗ്. FRIWDL13 പി.കെ. കാളൻ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story