Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകലക്ടറേറ്റ് വളപ്പിലെ...

കലക്ടറേറ്റ് വളപ്പിലെ ചന്ദനമരമോഷണം

text_fields
bookmark_border
പ്രതികൾ അറസ്​റ്റിൽ; മരം കൊണ്ടുപോയ ജീപ്പ് ഡ്രൈവർ കസ്​റ്റഡിയിൽ പിന്നിൽ വരദൂർ ക്ഷേത്രത്തിൽനിന്ന് ചന്ദനമരം മുറിച്ചവർ കൽപറ്റ: കലക്ടറേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയിൽനിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലൻ (47), മോഹനൻ (40) എന്നിവരാണ് മരം മുറിച്ചതെന്ന് പൊലീസ് പറഞ്ഞു. കേണിച്ചിറ വരദൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ നേരത്തെ പ്രതികൾ പിടിയിലായിരുന്നു. മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ ചൊവ്വാഴ്ച കൽപറ്റ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. അറസ്​റ്റ് രേഖപ്പെടുത്തിയശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ബുധനാഴ്ച കലക്ടറേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വതന്ത്ര്യദിനത്തി​ൻെറ തലേദിവസം പിറകിലൂടെ എത്തിയാണ് കലക്ടറേറ്റ് വളപ്പിലെ ഒരാൾപൊക്കത്തിലുള്ള മരം പ്രതികൾ മുറിച്ചത്. തുടർന്ന് ബൈപാസിലെത്തിച്ച് കമ്പളക്കാട് സ്വദേശിയുടെ ജീപ്പിലാണ് മരം കടത്തിയതെന്ന് പൊലീസ് പറയുന്നു. ജീപ്പ് ഡ്രൈവറെ കസ്​റ്റഡിയിലെടുത്തു. മരം വാങ്ങിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരുടെയും അറസ്​റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. മുറിച്ച ചന്ദന മരവും പൊലീസ് കണ്ടെടുത്തു. ജില്ലയിൽ സംഘം സമാനരീതിയിൽ വേറെയും മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഗസ്​റ്റ് 20ന് പുലർച്ചെയാണ് വരദൂർ ക്ഷേത്രത്തി​ൻെറ ഉടമസ്ഥതയിലുള്ള ചന്ദനമരം മോഷണം പോയത്. സമീപത്തെ മുസ്​ലിം പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് കൽപറ്റ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കലക്ടറേറ്റ് വളപ്പിലെ മോഷണത്തിനു പിന്നിലും ഇവർ തന്നെയാണെന്ന് സൂചന ലഭിച്ചിരുന്നു. TUEWDL13 ചന്ദനമരം മുറിച്ച കേസിൽ പിടിയിലായ ബാലനും മോഹനനും കടുവകളുടെ കണക്കെടുപ്പ്; കാമറ സ്ഥാപിക്കൽ പൂർത്തിയായി സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതി​ൻെറ ഭാഗമായുള്ള കാമറ സ്ഥാപിക്കൽ പൂർത്തിയായി. 620 കാമറകളാണ് ജില്ലയുടെ വിവിധ വനമേഖലകളിൽ സ്ഥാപിച്ചിട്ടുള്ളത്. ഒരു മാസത്തിനു ശേഷം കാമറകൾ തിരിച്ചെടുത്ത് കമ്പ്യൂട്ടർ സഹായത്താൽ കടുവകളുടെ എണ്ണം തിട്ടപ്പെടുത്തും. വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ എന്നിങ്ങനെ തിരിച്ചാണ് കണക്കെടുപ്പ്. വയനാട് വന്യജീവി സങ്കേതത്തിൽ നാല് റേഞ്ചുകളാണുള്ളത്. 201 കാമറകൾ ഇവിടെ മാത്രം സ്ഥാപിച്ചിട്ടുണ്ട്. 20 മെഗാപിക്സൽ ലെൻസിന് ശേഷിയുള്ള കാമറകളുടെ ബാറ്ററി ചാർജ് മൂന്ന് മാസം വരെ നിൽക്കുമെന്നാണ് വനം അധികൃതർ പറയുന്നത്. 2018 ലാണ് ഇതിനു മുമ്പ് വയനാട്ടിൽ കടുവ കണക്കെടുപ്പ് നടന്നത്. അന്ന് 120ഓളം കടുവകളുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇത്തവണ അത് ഇരട്ടിയാകാനുള്ള സാധ്യതയാണ് അധികൃതർ പ്രകടിപ്പിക്കുന്നത്. രാജ്യത്ത് നാല് വർഷത്തിലൊരിക്കൽ നടത്തുന്ന കടുവ കണക്കെടുപ്പി​ന്‍റെ ഭാഗമായാണ് വയനാട്ടിലും കണക്കെടുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story