Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനിപ വൈറസ്:...

നിപ വൈറസ്: സമ്പർക്കപ്പട്ടികയിൽ മൂന്നു വയനാട്ടുകാർ

text_fields
bookmark_border
നിപ വൈറസ്: സമ്പർക്കപ്പട്ടികയിൽ മൂന്നു വയനാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ്, മിംസ് ആശുപത്രികൾ സന്ദർശിച്ചവർ ബന്ധപ്പെടണംകൽപറ്റ: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഗസറ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളജ് സന്ദർശിച്ചവരും സെപ്റ്റംബർ ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രി സന്ദർശിച്ചവരും 90080 26081 എന്ന നമ്പറിൽ ഐ.ഡി.എസ്.പി ഡോക്ടറുമായി ബന്ധപ്പെടണമെന്ന് കലക്ടർ അറിയിച്ചു. നിലവിൽ സുൽത്താൻ ബത്തേരി നഗരസഭ, മുട്ടിൽ, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവിടങ്ങളിലായി മൂന്നു പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത ആവശ്യമാണ്. അതിനാൽ, വീണു കിടക്കുന്ന ഫലങ്ങൾ ഭക്ഷിക്കുകയോ, വവ്വാലുകൾ ചേക്കേറുന്ന ഭാഗത്തെ ജല വിഭവങ്ങളിൽനിന്നുള്ള വെള്ളം കുടിക്കുകയോ ചെയ്യരുത്. പന്നി ഫാമുകൾ വലയിട്ട് സൂക്ഷിക്കുകയും വവ്വാലുകൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. കടുത്ത തലവേദനയോടു കൂടിയ പനി, ഛർദി എന്നീ ലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടേണ്ടതാണ്. സ്വയം ചികിത്സ നടത്തരുത്. എല്ലാവരും മാസ്ക് ധരിക്കേണ്ടതും, ശാരീരിക അകലം പാലിക്കേണ്ടതുമാണെന്ന് കലക്ടർ അറിയിച്ചു.ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കികൽപറ്റ: ജില്ലയിലെ ചുവടെ ചേര്‍ത്തിട്ടുള്ള നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. മാനന്തവാടി നഗരസഭ: വാര്‍ഡ് 25, 26, പൂതാടി ഗ്രാമപഞ്ചായത്ത്: വാര്‍ഡ് ഒന്നിലെ നടവയല്‍ ടൗണ്‍, വാര്‍ഡ് രണ്ടിലെ കേണിച്ചിറ ടൗണ്‍, വാര്‍ഡ് ഏഴിലെ ഇരുളം ടൗണ്‍, വാര്‍ഡ് 11ലെ താഴത്തങ്ങാടി ടൗണ്‍, വാര്‍ഡ് 12ലെ വാകേരി ടൗണ്‍, വാര്‍ഡ് 13ല്‍ ഉള്‍പ്പെടുന്ന വാകേരി ടൗണ്‍, വാര്‍ഡ് 16ല്‍ ഉള്‍പ്പെടുന്ന കേണിച്ചിറ ടൗണ്‍, വാര്‍ഡ് 20ല്‍ പൂതാടി ടൗണ്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്: വാര്‍ഡുകള്‍ 3, 5, 7, തരിയോട് ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 9, സുല്‍ത്താന്‍ ബത്തേരി നഗരസഭ: വാര്‍ഡ് 24, 30, മീനങ്ങാടി ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 11, 13, 14 എന്നിവിടങ്ങളിലാണ് ലോക്ഡൗൺ ഒഴിവാക്കിയത്. അതേസമയം, മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 26ലെ ക്ലബ് കുന്ന്, ചുട്ടക്കടവ്, താഴെയങ്ങാടി പ്രദേശങ്ങള്‍, പൂതാടി ഗ്രാമപഞ്ചായത്തിലെ നിയന്ത്രിതമേഖല, ഒഴിവാക്കിയ വാര്‍ഡുകളിലെ ടൗണ്‍ ഒഴികെയുള്ള പ്രദേശങ്ങള്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്നിലെ ആയിരംകൊല്ലി ചീങ്ങേരി മട്ടപ്പാറ കോളനി ഉള്‍പ്പെടെയുള്ള പ്രദേശം, വാര്‍ഡ് അഞ്ചിലെ ആയിരംകൊല്ലി അണക്കെട്ട് റോഡിന് ഇടതുവശം മുതല്‍ എടക്കല്‍-കുട്ടിക്കൊല്ലി റോഡി​ൻെറ ഇടതുവശം വരെയുള്ള പ്രദേശം, വാര്‍ഡ് -7 നീര്‍ച്ചാല്‍ ​െറസ്​റ്റ് ഹൗസ് അമ്പലവയല്‍ ടൗണ്‍ വഴി വടുവഞ്ചാല്‍ റോഡില്‍ നീര്‍ച്ചാല്‍ റോഡ് വരെയുള്ള പ്രദേശം ഒഴികെയുള്ള പ്രദേശങ്ങള്‍, തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒമ്പതിലെ പുരക്കല്‍ക്കുന്ന്, കോമരിക്കണ്ടിക്കുന്ന്, സുല്‍ത്താന്‍ ബത്തേരി നഗരസഭ 24ാം ഡിവിഷനിലെ മാനിക്കുനി സ്​റ്റേഡിയം പരിസരം, ചുള്ളിയോട് ഫെഡറല്‍ ബാങ്ക് പരിസരവും 30ാം ഡിവിഷനിലെ വടകരമുക്ക് പ്രദേശത്തെ കോഫി കൗണ്ടി റിസോര്‍ട്ടിന് സമീപമുള്ള പ്രദേശവും, ബീനാച്ചി അംഗൻവാടി സ്ഥിതിചെയ്യുന്ന പ്രദേശം, ദൊട്ടപ്പന്‍കുളം പെട്രോള്‍ പമ്പ് സ്ഥിതിചെയ്യുന്ന പ്രദേശം, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11ലെ കോട്ടക്കുന്ന് നാല് സൻെറ് കോളനി, കോട്ടക്കുന്ന് പുഴംകുനി, കുട്ടിരായിന്‍ പാലം, വാര്‍ഡ് 13ലെ മോതിരോട്ട്കുന്ന് കോളനി, ചെണ്ടക്കുനി കനാല്‍ പ്രദേശം, കൊരളമ്പം കോളനി, വാര്‍ഡ് 14ലെ സ്​റ്റേഡിയം, പുറക്കാടി റോഡ് വലതുഭാഗം എന്നിവ മൈക്രോ നിയന്ത്രിത മേഖലയായിരിക്കും.വൈദ്യുതി മുടങ്ങുംമീനങ്ങാടി: ഇലക്ട്രിക്കൽ സെക്​ഷനിലെ കാര്യമ്പാടി ഫീഡറിൽ എച്ച്.ടി ടച്ചിങ്സ് ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്​ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ കണ്ണാശുപത്രി, പുതൂർ, അരിമുള, താഴമുണ്ട, ആശാൻകവല, മാങ്ങോട്, മഠത്തുംപടി പ്രദേശങ്ങളിൽ ഭാഗികമായോ/ പൂർണമായോ വൈദ്യുതി തടസ്സപ്പെടും.പടിഞ്ഞാറത്തറ: ഇലക്ട്രിക്കൽ സെക്​ഷനിലെ കുറ്റിയാംവയൽ, മീൻമുട്ടി, ബപ്പനം, കാപ്പികളം,എടക്കടൻ മുക്ക്, സേർനിറ്റി റിസോർട്ട്, അയിരൂർ എസ്​റ്റേറ്റ്, ബോണിറ്റ ബാണാസുര, തെങ്ങുംമുണ്ട, ചെന്നലോട്, കല്ലങ്കാരി, മൊയ്തൂട്ടി പടി, ലൂയീസ് മൗണ്ട് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story