Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTനിയന്ത്രണങ്ങൾക്കിടയിലും ടൗണുകളിൽ വാഹനപ്പെരുപ്പം
text_fieldsbookmark_border
നിയന്ത്രണങ്ങൾക്കിടയിലും ടൗണുകളിൽ വാഹനപ്പെരുപ്പം വെള്ളമുണ്ട: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വാഹന പെരുപ്പത്തിൽ വീർപ്പുമുട്ടി ടൗണുകൾ. ജില്ലയിലെ ചെറുതും വലുതുമായ ടൗണുകളിലെല്ലാം വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒന്നാം കോവിഡ് തരംഗം മുതൽ രണ്ടു വർഷമായി ഏർപ്പെടുത്തിയ പൊതുഗതാഗത നിയന്ത്രണങ്ങളെ തുടർന്നാണ് സ്വകാര്യ വാഹനങ്ങൾ വർധിച്ചത്. ഇരുചക്രവാഹനങ്ങളുടെ വലിയ തോതിലുള്ള വിൽപന ഇക്കാലയളവിൽ നടന്നിരുന്നു. മറ്റു വാഹനങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ചെറിയ ടൗണുകളിലും പ്രധാന ടൗണുകളിലും റോഡരികുകളിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. രാവിലെ മുതൽ ടൗണുകളിലെത്തുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനാവാതെ ഗതാഗത തടസ്സവും പല സ്ഥലത്തും പതിവായി. റോഡിൻെറ ഇരുവശങ്ങളും വാഹനങ്ങൾ കൈയടക്കുന്നതോടെ കാൽനടയാത്രക്കാരും പ്രയാസത്തിലാണ്. ട്രാഫിക് സംവിധാനവും മാസങ്ങളായി താളം തെറ്റിയ നിലയിലാണ്. നോ പാർക്കിങ്ങിലും ടാക്സി സ്റ്റാൻഡിലും നടപ്പാതകളിലും തോന്നുംപടി വാഹനങ്ങൾ നിർത്തിയിടുകയാണ്. TUEWDL6എട്ടേനാൽ ടൗണിലെ വാഹനങ്ങളുടെ നീണ്ട നിരകനിവ്: സെക്കൻഡറി പാലിയേറ്റിവ് കെയര്‍ യൂനിറ്റ് ഉദ്ഘാടനം മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിൻെറ കനിവ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റിവ് രോഗികള്‍ക്കായി സജ്ജമാക്കിയ സെക്കൻഡറി പാലീയേറ്റിവ് കെയര്‍ യൂനിറ്റ് ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസറ്റിന്‍ ബേബി അധ്യക്ഷതവഹിച്ചു. കിടത്തി ചികിത്സ ഉള്‍പ്പെടെ കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമുള്ളവര്‍ക്കുവേണ്ടിയാണ് സെക്കന്‍ഡറി പാലിയേറ്റിവ് കെയര്‍ യൂനിറ്റുകള്‍ ഒരുക്കിയത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തില്‍ അഞ്ച് പഞ്ചായത്തുകളിലായി 355ഓളം രോഗികളാണ് നിലവില്‍ സെക്കന്‍ഡറി പാലിയേറ്റിവ് കെയറിൻെറ ഗുണഭോക്താക്കള്‍. വൈസ് പ്രസിഡൻറ് എ.കെ. ജയഭാരതി, സ്ഥിരംസമിതി അധ്യക്ഷരായ പി. കല്യാണി, കെ.വി. വിജോള്‍, ജോയ്സി ഷാജു, അംഗങ്ങളായ പി. ചന്ദ്രന്‍, പി.കെ. അമീന്‍, ഇന്ദിര പ്രേമചന്ദ്രന്‍, അസീസ് വാളാട്, വി. ബാലന്‍, ബി.എം. വിമല, രമ്യ താരേഷ്, സല്‍മ കാസ്മി, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി. ഷംസുദ്ദീന്‍, വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എ.പി. ദിനേശ്കുമാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ വി.പി. ബാലചന്ദ്രന്‍, പേരിയ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ നീതു ചന്ദ്രന്‍, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.TUEWDL10സെക്കൻഡറി പാലിയേറ്റിവ് കെയർ യൂനിറ്റ് ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നുമാനേജ്മൻെറ് ട്രെയിനി നിയമനംകൽപറ്റ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിൽ ഐ.ടി.ഡി.പി ഓഫിസ്, ട്രൈബല്‍ ഡെവലപ്മൻെറ് ഓഫിസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് എന്നിവിടങ്ങളിലേക്ക് മാനേജ്മൻെറ് ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ, എസ്.എസ്.എല്‍.സി പാസായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ ആകെ 36 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകരെ സ്ഥിരതാമസമുള്ള താലൂക്കിലേക്ക് മാത്രമേ പരിഗണിക്കൂ. ഫോണ്‍: കല്‍പറ്റ: 04936 -202232, മാനന്തവാടി: 04935-240210, സുൽത്താൻ ബത്തേരി: 04936 221074.നഴ്‌സിങ് കോഴ്‌സ് പ്രവേശനംകൽപറ്റ: ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി, ജെ.പി.എച്ച്.എന്‍ കോഴ്‌സ് പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്ത സീറ്റിലേക്ക് ശിപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ www.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പും എസ്.എസ്.എല്‍.സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, ബന്ധപ്പെട്ട ജില്ല സൈനിക ക്ഷേമ ഓഫിസറില്‍ നിന്നു നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര്‍ 14നു മുമ്പായി ജില്ല സൈനിക ക്ഷേമ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 04936 202668.അപേക്ഷ ക്ഷണിച്ചുസുൽത്താൻ ബത്തേരി: നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി എന്നീ എന്‍.സി.വി.ടി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റി ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 04936 266700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story